കൊച്ചി: സംസ്ഥാനത്ത് പിഎസ്‌സി അംഗങ്ങള്‍ക്ക് ശമ്പളം നല്‍കാന്‍ മാത്രം ഒാരോ മാസവും വേണ്ടത് 44.63 ലക്ഷം രൂപ. മന്ത്രിമാര്‍ വാങ്ങുന്നതിലും ശമ്പളമാണ് പിഎസ്‌സിയിലെ ഓരോ അംഗങ്ങള്‍ക്കുമായി ചെലവിടുന്നത്. മന്ത്രിമാരുടെ ശമ്പളം ഒരു ലക്ഷത്തില്‍ താഴെയാണ്. എന്നാല്‍ പിഎസ്‌സി ചെയര്‍മാന്റെ ശമ്പളം 2.26 ലക്ഷം രൂപയാണ്. അംഗങ്ങളുടേത് 2.23 ലക്ഷവും.
ശമ്പളത്തിനു പുറമേ ആനുകൂല്യങ്ങളും പെന്‍ഷനുമുണ്ട്. എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രോപ്പര്‍ ചാനല്‍ എന്ന സംഘടനയുടെ പ്രസിഡന്റ് എം.കെ. ഹരിദാസിന് വിവരാവകാശ നിയമപ്രകാരം പിഎസ്‌സി നല്‍കിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്. അടിസ്ഥാനശമ്പളത്തിന്റെ 50 ശതമാനമാണ് പിഎസ്‌സി അംഗങ്ങള്‍ക്ക് പെന്‍ഷനായി നല്‍കുന്നത്.
അടിസ്ഥാനശമ്പളം 70,290 രൂപയാണ്. അതായത് 35,000 രൂപയോളം പെന്‍ഷനായി ലഭിക്കും. മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റ് ആനുകൂല്യം എന്നനിലയില്‍ അംഗങ്ങള്‍ കൈപ്പറ്റിയ തുകയെ സംബന്ധിച്ച വിവരം നല്‍കാനാകില്ലെന്നാണ് പിഎസ്‌സിയുടെ മറുപടി. ഇക്കാര്യത്തില്‍ സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മിഷന്റെ ഉത്തരവുണ്ടെന്നും വിശദീകരിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.