ഓക്ലാന്‍ഡ്: വനിതാ ഏകദിന ലോകകപ്പില്‍ ഒസ്ട്രേലിയയോട് ആറു വിക്കറ്റിന് പരാജയപ്പെട്ട് ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 278 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഓസീസ് മൂന്നു പന്തുകള്‍ ബാക്കിനില്‍ക്കേ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ അര്‍ദ്ധ സെഞ്ചുറി നേടിയ യസ്തിക ഭാട്ടിയ (59), ക്യാപ്ടന്‍ മിഥാലി രാജ് (68), ഹര്‍മന്‍പ്രീത് കൗര്‍ (57 നോട്ടൗട്ട്) എന്നിവരുടെ മികവില്‍ 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 277 റണ്‍സെടുത്തത്. 107 പന്തില്‍ നിന്ന് 13 ഫോറടക്കം 97 റണ്‍സെടുത്ത മെഗ് ലാന്നിംഗിന്റെ ഇന്നിംഗ്‌സാണ് കങ്കാരുക്കളുടെ ജയം അനായാസമാക്കിയത്. ഈ ജയത്തോടെ അഞ്ച് മത്സരങ്ങളില്‍ അഞ്ചാം ജയവുമായി ഓസീസ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
അഞ്ച് കളികളില്‍ രണ്ട് ജയം മാത്രമുള്ള ഇന്ത്യ നാലാം സ്ഥാനത്താണ്. ആദ്യ നാലു സ്ഥാനക്കാര്‍ക്ക് മാത്രമാണ് സെമി ഫൈനല്‍ പ്രവേശനമെന്നതിനാല്‍ ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരെ അവശേഷിക്കുന്ന ലീഗ് മത്സരങ്ങള്‍ ജയിച്ചേ മതിയാകൂ എന്ന നിലയിലാണ് ഇന്ത്യ. ചൊവ്വാഴ്ചയാണ് ബംഗ്ലാദേശുമായുള്ള മത്സരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.