തൊടുപുഴ: ചീനിക്കുഴി കൂട്ടക്കൊലക്കേസ് പ്രതി ഹമീദ് പുറത്തിറങ്ങുന്നത് ഭീഷണിയാണെന്ന് മൂത്ത മകന്‍ ഷാജി. പിതാവ് പുറത്തിറങ്ങിയാല്‍ തന്നെയും കുടുംബത്തെയും കൊല്ലും. മക്കളെ പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്ന് പലരുടെ അടുത്തും പിതാവ് പറഞ്ഞതായി അറിയാമെന്നും ഷാജി പറയുന്നു.
പിതാവിന് യാതൊരു നിയമ സഹായവും നല്‍കില്ല. പുറത്തിറങ്ങാതിരിക്കാന്‍ പറ്റുന്നതെല്ലാം ചെയ്യുമെന്നും ഷാജി വ്യക്തമാക്കുന്നു. ജയിലില്‍ നിന്നു പുറത്തിറങ്ങിയാല്‍ ഫൈസലിനെയും കുടുംബത്തെയും ചെയ്തതു പോലെ തങ്ങളെയും കൊലപ്പെടുത്തുമെന്നു 100 ശതമാനം വിശ്വസിക്കുന്നുവെന്ന് ഷാജി പറയുന്നു.
സ്വത്തു തര്‍ക്കത്തിന്റെ പേരില്‍ മകനെയും കുടുംബത്തെയും മുറിയില്‍ പൂട്ടിയിട്ട് പെട്രോളൊഴിച്ചു തീയിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇടുക്കി ചീനിക്കുഴി ആലിയക്കുന്നേല്‍ ഹമീദ് (79). ഇയാളുടെ മകന്‍ മുഹമ്മദ് ഫൈസല്‍ (ഷിബു45), ഭാര്യ ഷീബ (40), മക്കളായ മെഹ്‌റിന്‍ (16), അസ്‌ന (13) എന്നിവരെയാണു കൊലപ്പെടുത്തിയത്. ഫൈസലിനെയും കുടുംബത്തെയും ജീവനോടെ കത്തിക്കുമെന്നു ഹമീദ് പലപ്പോഴും ഭീഷണി മുഴക്കിയിരുന്നുവെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.