കോലങ്ങൾ കത്തിച്ച നടപടി സഭയോടുള്ള പരസ്യ അവഹേളനം : സീറോ മലബാർ സഭ അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പള്ളി

കോലങ്ങൾ കത്തിച്ച നടപടി സഭയോടുള്ള പരസ്യ അവഹേളനം : സീറോ മലബാർ സഭ അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പള്ളി

കൊച്ചി: സീറോ മലബാർ സഭയുടെ തലവനായ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെയും മാർപ്പാപ്പയുടെ പ്രതിനിധിയായ പൗരസ്ത്യ തിരുസംഘത്തിന്റെ അധ്യക്ഷൻ കർദിനാൾ ലിയനാർഡോ സാന്ദ്രിയുടെയും കോലങ്ങൾ കത്തിച്ച നടപടി കത്തോലിക്കാ സഭയോടുള്ള പരസ്യമായ അവഹേളനമാണെന്ന് സീറോ മലബാർ സഭ അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പള്ളി പ്രസ്താവിച്ചു. എറണാകുളത്ത് ഏകീകൃത കുർബ്ബാനയ്ക്കായി സംയുക്ത സമര സമിതി നടത്തുന്ന നിരാഹാര സമര വേദിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഫ്രാൻസിസ് മാർപ്പാപ്പയുടെ ഭാരത സന്ദർശനത്തെ പ്പോലും തടസപ്പെടുത്താനുള്ള ദുരൂഹ നീക്കങ്ങൾ എറണാകുളം കേന്ദ്രീകരിച്ചുള്ള ചില സഭ വിരുദ്ധർ നടത്തുന്നുവോ എന്ന് ടോണി ചിറ്റിലപ്പള്ളി ആശങ്ക പ്രകടിപ്പിച്ചു. ക്രൈസ്തവ വിശ്വാസത്തെയും സഭാ സംവിധാനങ്ങളെയും അവഹേളിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത വ്യക്തികൾക്കെതിരെ കേരള സർക്കാർ നിയമ നടപടികൾ സ്വീകരിക്കണം. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന നിഗൂഢ ശക്തികൾ രാജ്യ വിരുദ്ധ താല്പര്യമുള്ളവരുമായി കൂട്ട് ചേരുന്നുവോ എന്നതും കേന്ദ്ര-സംസ്ഥാന ഏജൻസികൾ അന്വേഷിക്കണമെന്ന്  അദ്ദേഹം ആവശ്യപ്പെട്ടു.

കോലം കത്തിക്കൽ പോലുള്ള സമര മാർഗങ്ങൾക്ക് മുന്നിൽ നിന്നും പിന്നിൽ നിന്നും നേതൃത്വം നൽകിയ വൈദീകർക്കെതിരെയും സഭ അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്നും അൽമായ ഫോറം സെക്രട്ടറി നിർദ്ദേശിച്ചു. ഇരുപത്തിയേഴാം ദിനത്തിലേക്ക് കടക്കുന്ന നിരാഹാര സമരത്തിൽ ബ്രദർ മാവുരൂസിനോടൊപ്പം മാത്യു ഇല്ലിക്കലും നിരാഹാരമനുഷ്ഠിക്കുന്നു.

അതിരൂപത സഭാ സംരക്ഷണ സമിതിയുടെ ഏകീകൃത കുർബ്ബാന എന്ന ആവശ്യത്തോട് മേജർ ആർച്ച്ബിഷപ്പിന്റെ വികാരിയായ മാർ കരിയിൽ ഇതുവരെ അനുകൂല മനോഭാവം സ്വീകരിച്ചിട്ടില്ല. വത്തിക്കാന്റെയും സിനഡിന്റെയും നിലപാടുകൾ തള്ളിക്കളഞ്ഞ മാർ കരിയിൽ ഇത് ഒരു ക്രമ സമാധാന പ്രശ്നം എന്ന നിലയിൽ വത്തിക്കാന് മുന്നിൽ അവതരിപ്പിച്ച് ഇളവുകൾ നേടിയെടുക്കാനാണ് ശ്രമമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.