ന്യൂഡല്‍ഹി: മണിപ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയെങ്കിലും മുഖ്യമന്ത്രിയുടെ കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ എത്താതെ ബിജെപി. നിലവിലെ മുഖ്യമന്ത്രി ബീരെന്‍ സിംഗ് തുടരുമെന്ന വാര്‍ത്തകള്‍ക്കിടയില്‍ പുതിയൊരു പേര് കൂടി ഉയര്‍ന്നു വന്നിട്ടുണ്ട്. കഴിഞ്ഞ സഭയിലെ സ്പീക്കറായിരുന്ന യുംനാം കേംചന്ദിന്റെ പേരാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്.
ആര്‍എസ്എസ് നേതൃത്വത്തിന് താല്‍പ്പര്യമുള്ളയാളാണ് കേംചന്ദ്. കാവല്‍ മുഖ്യമന്ത്രി ബീരെന്‍ സിങ്ങും ബിശ്വജിത്തും തമ്മില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി സമ്മര്‍ദം തുടരുമ്പോഴാണ് ആര്‍എസ്എസ് കേംചന്ദിനെ നിര്‍ദേശിച്ചതെന്നാണ് സൂചന. കേംചന്ദിനെ കേന്ദ്ര നേതൃത്വം ചര്‍ച്ചയ്ക്കായി ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രിമാരായ നിര്‍മല സീതാരാമന്‍, കിരണ്‍ റിജിജു എന്നിവര്‍ നിരീക്ഷകരായി ഇംഫാലില്‍ എത്തിയിട്ടുണ്ട്.
ബിശ്വജിത്തിനെ മറികടന്നാണ് 2017ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബീരെന്‍ സിങ്ങിനെ മണിപ്പൂരില്‍ മുഖ്യമന്ത്രിയാക്കിയത്. കോണ്‍ഗ്രസില്‍ നിന്ന് ബീരെന്‍ സിങ്ങിനെ ബിജെപിയില്‍ എത്തിച്ചത് ബിശ്വജിത്തായിരുന്നു. പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നാണ് അന്ന് അദ്ദേഹം പറഞ്ഞിരുന്നു. തീരുമാനം എന്തു തന്നെയായാലും അനുസരിക്കുമെന്ന് അദേഹം വ്യക്തമാക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.