പ്രവാസികളുടെ താമസ തൊഴില്‍ പെർമിറ്റുകള്‍ സംബന്ധിച്ച നിർണായകമായ തീരുമാനം കുവൈറ്റ് എടുത്തേക്കുമെന്ന സൂചന നല്കി അറബ് പത്രങ്ങള്‍. അറുപത് വയസിന് മുകളില്‍ പ്രായമുളള പ്രവാസികളുടെ താമസ തൊഴില്‍ പെർമിറ്റുകള്‍ പുതുക്കേണ്ടതില്ലെന്നും ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് രാജ്യത്തെ പബ്ലിക് അതോറിറ്റി ഫോർ മാന്‍ പവർ രൂപം നല്കുകയാണെന്നുമാണ് റിപ്പോർട്ടില്‍ സൂചിപ്പിക്കുന്നത്. റെസിഡന്‍സി പെര്‍മിറ്റുകളുടെ കാലാവധി കഴിയുന്നത് അടിസ്ഥാനപ്പെടുത്തിയായിരിക്കും പ്രായപരിധി കഴിയുന്നവരെ വിലക്കുന്നതിനുള്ള തീരുമാനം നടപ്പാക്കുകയെന്നാണ് സൂചന. അടുത്ത വര്‍ഷം ആദ്യം മുതല്‍ തീരുമാനം നടപ്പാക്കിത്തുടങ്ങുമെന്നും തൊഴില്‍ പെര്‍മിറ്റിന്‍റേയും തൊഴില്‍ കരാറിന്‍റേയും കാലാവധി അവസാനിക്കുമ്പോള്‍ അവ പുതുക്കിനല്‍കാതെ സ്വമേധയാ കാലാവധി അവസാനിക്കുന്ന തരത്തിലായിരിക്കും ഇത് നടപ്പാവുകയെന്നും മാന്‍പവര്‍ അതോരിറ്റി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.