ചണ്ഡീഗഡ്: തന്റെ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാര്‍ക്കും ടാര്‍ഗറ്റ് നല്‍കി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍. അവ പൂര്‍ത്തീകരിച്ചില്ലെങ്കില്‍, മന്ത്രിയെ മാറ്റണമെന്ന് ജനങ്ങള്‍ക്ക് ആവശ്യപ്പെടാമെന്ന് ആം ആദ്മി പാര്‍ട്ടി അധ്യക്ഷനും, ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. അധികാരമേറ്റ് ആദ്യ ദിവസങ്ങളില്‍ തന്നെ സര്‍ക്കാര്‍ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്‌തെന്ന് കെജ്രിവാള്‍ അവകാശപ്പെട്ടു.
പാഴായ വിളകള്‍ക്ക് നഷ്ടപരിഹാരം നല്‍കി. അഴിമതി വിരുദ്ധ സെല്ലും എഎപി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സര്‍വീസില്‍ 25,000 പേര്‍ക്ക് ജോലി നല്‍കിയത് എഎപി സര്‍ക്കാരിന് ജനങ്ങളുടെ ഇടയില്‍ വലിയ മതിപ്പുണ്ടാക്കിയിരുന്നു. എംഎല്‍എ ജനങ്ങള്‍ക്കിടയില്‍ കറങ്ങിനടക്കും, ഗ്രാമങ്ങളിലേക്ക് പോകും എന്നതാണ് പാര്‍ട്ടിയുടെ മന്ത്രമെന്നും കെജ്രിവാള്‍ പറഞ്ഞു.
117 അംഗ സഭയില്‍ 92 സീറ്റ് നേടിയാണ് ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നത്. അഴിമതി തുടച്ചു നീക്കുകയാണ് ലക്ഷ്യമെന്നായിരുന്നു അധികാരമേറ്റ ശേഷമുള്ള ഭഗവന്ത് മനിന്റെ ആദ്യ പ്രഖ്യാപനം. ഇതിനായി പ്രത്യേക ഹെല്‍പ്പ്ലൈന്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി തന്റെ വ്യക്തിഗത മൊബൈല്‍ നമ്പര്‍ കൂടി ഇതോടപ്പം പ്രസിദ്ധീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.