മാധ്യമ വാര്‍ത്തകള്‍ കണ്ട് ജീവനക്കാര്‍ക്കെതിരേ അച്ചടക്ക നടപടിയെടുക്കരുത്; ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡിജിപിയുടെ നിര്‍ദേശം

മാധ്യമ വാര്‍ത്തകള്‍ കണ്ട് ജീവനക്കാര്‍ക്കെതിരേ അച്ചടക്ക നടപടിയെടുക്കരുത്; ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡിജിപിയുടെ നിര്‍ദേശം

കൊച്ചി: കീഴ് ജീവനക്കാര്‍ക്കെതിരേ അച്ചടക്ക നടപടി എടുക്കാന്‍ മാധ്യമ വാര്‍ത്തകളെ ആധാരമാക്കരുതെന്ന് ഡിജിപി അനില്‍ കാന്തിന്റെ ഉത്തരവ്. ജില്ലാ പോലീസ് മേധാവിമാര്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മുന്‍പ് പലവട്ടം ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പാലിക്കപ്പെടുന്നില്ലെന്ന് ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നു.

ക്രമസമാധാന പാലനത്തിനിടെ പൊലീസ് നടപടിയില്‍ പ്രകോപിതരായ കുറ്റക്കാര്‍ മാധ്യമങ്ങളിലെ സ്വാധീനം ഉപയോഗിച്ച് പൊലീസുകാര്‍ക്കെതിരെ തെറ്റായ വാര്‍ത്തകള്‍ നല്‍കാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അച്ചടക്ക നടപടിക്ക് ഇരയാവുന്നുവെന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പരാതിയെ തുടര്‍ന്നാണ് ഡിജിപിയുടെ ഇടപെടല്‍.

പൊലീസ് ഉദ്യോഗസ്ഥര്‍ പൊതു ജനങ്ങളുമായി ഇടപഴകുമ്പോള്‍ വളരെ മാന്യമായും വിനയത്തോടെയും മാത്രമേ പെരുമാറാവൂ എന്ന് നേരത്തെ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു ഡിജിപി. ഇതും പലപ്പോഴും പാലിക്കപ്പെടാറില്ലെന്ന പരാതി ജനങ്ങള്‍ക്കുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.