കൊച്ചി: മിസ് ക്വീന്‍ ഓഫ് ഇന്ത്യ സൗന്ദര്യ മത്സരത്തില്‍ കിരീടം ചൂടി രാജസ്ഥാന്‍ സ്വദേശിനി വൈഷ്ണവി ശര്‍മ. മുന്‍ മിസ് ക്വീന്‍ ഓഫ് ഇന്ത്യ ലക്ഷ്മി മേനോന്‍ വൈഷ്ണവിയെ കിരീടമണിയിച്ചു.
മഹാരാഷ്ട്രയുടെ മെഹര്‍മീത് കൗര്‍ മിസ് ക്യൂന്‍ ഓഫ് ഇന്ത്യ ഫസ്റ്റ് റണ്ണര്‍ അപ്പ് കിരീടവും തമിഴ്‌നാടിന്റെ അബിനയ സുബ്രഹ്മണ്യം സെക്കന്‍ഡ് റണ്ണര്‍ അപ്പ് കിരീടവും നേടി.
കേരളത്തില്‍നിന്നു ചന്ദ്രലേഖ നാഥ്, ശ്വേത ജയറാം, അഖ്സ വര്‍ഗീസ് എന്നിവര്‍ മിസ് ടാലന്റ്, മിസ് ക്വീന്‍ സൗത്ത്, മിസ് ക്വീന്‍ വെസ്റ്റ് തുടങ്ങിയ സബ്ടൈറ്റിലുകള്‍ നേടി. മണപ്പുറം ഫിനാന്‍സിന്റെയും ഡിക്യുവിന്റെയും സഹകരണത്തോടെ പെഗാസസ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡാണു മത്സരം സംഘടിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.