'ഫ്യൂസ് 2022'; മാർച്ച്‌ 25 ന് മാർ ജോസഫ് കല്ലറങ്ങാട്ട് ഓൺലൈൻ പ്ലാറ്റ്ഫോമിൽ കുട്ടികളും യുവജനങ്ങളുമായി സംവദിക്കുന്നു

'ഫ്യൂസ് 2022'; മാർച്ച്‌ 25 ന് മാർ ജോസഫ് കല്ലറങ്ങാട്ട് ഓൺലൈൻ പ്ലാറ്റ്ഫോമിൽ കുട്ടികളും യുവജനങ്ങളുമായി സംവദിക്കുന്നു

കോട്ടയം: പാലാ രൂപതാ പ്രവാസി അപ്പസ്റ്റോലേറ്റിന്റെ പ്രവർത്തനങ്ങൾ അതി പ്രധാനമായ ഒരു ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. അതിന്റെ ഭാഗമായി കുട്ടികളും യുവജനങ്ങളും രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ കൂടെ ഒന്നിച്ചു കൂടുന്നു.

മാർച്ച്‌ 25ാം തിയതി വൈകന്നേരം അഞ്ചിന് (ഇന്ത്യൻ സമയം ) 'ഫ്യൂസ് 2022' ഓൺലൈൻ പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കുന്നു. ഈ അവസരത്തിൽ അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവ് കട്ടികളോടും യുവ ജനങ്ങളോടും സംസാരിക്കുകയും സംവദിക്കുകയും ചെയ്യുന്നു.


പാലാ രൂപതയോട് ചേർന്ന് നിന്ന് സമുദായ ബോധം ഉണർത്താൻ ഈ അവസരം കാരണമാകട്ടെ. മാതാപിതാക്കൾ ഈ പരിപാടിയിലേക്ക് കുട്ടികളെ പ്രോത്സാഹിപ്പിക്കുക. കുട്ടികൾക്കും പഠനം നടത്തിക്കൊണ്ടിരിക്കുന്ന യുവജനങ്ങൾക്കും ഇതിൽ പങ്കുചേരാമെന്ന് പ്രവാസി അപ്പസ്റ്റോലേറ്റ് പാലാ രൂപത ഡയറകടർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.