കൊച്ചി: സിൽവർലൈൻ പദ്ധതി പരിസ്ഥിതിയെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുമെന്ന് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രെഫ. മാധവ് ഗാഡ്ഗിൽ. എറണാകുളം മഹാരാജാസ് കോളേജിൽ പ്രൊഫ. എം.കെ. പ്രസാദ് എൻഡോവ്മെന്റ് പ്രഭാഷണം ഓൺലൈനായി നടത്തവേയാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്.
പാവപ്പെട്ടവരാണ് സിൽവർലൈൻ പദ്ധതിയുടെ ദുരന്തഫലം അനുഭവിക്കേണ്ടിവരിക. ജനങ്ങൾ ഉയർത്തുന്ന ശബ്ദത്തിന് ഫലമുണ്ടാകാതിരിക്കില്ലെന്ന് മാധവ് ഗാഡ്ഗിൽ കൂട്ടിച്ചേർത്തു. കെ-റെയിൽ പദ്ധതി തണ്ണീർത്തടങ്ങളെ ബാധിക്കുന്നതിനാൽ 28 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് ജൈവവൈവിധ്യ ബോർഡ് മുൻ ചെയർമാൻ ഡോ. വി.എസ് വിജയൻ പറഞ്ഞു.
ഒരു ഹെക്ടർ തണ്ണീർത്തടമില്ലാതാകുന്നതോടെ 98 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്നാണ് കണക്ക്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു പക്ഷേ മറുപടി കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.