ന്യൂഡല്‍ഹി: കഴിഞ്ഞ നാല് സാമ്പത്തിക വര്‍ഷത്തിനിടെ പതിനൊന്ന് ബാങ്കുകള്‍ ചേര്‍ന്ന് തിരിച്ചു പിടിച്ചത് 61,000 കോടി രൂപ. വായ്പാ കുടിശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെയാണ് ഇത്രയും തുക തിരിച്ചു പിടിച്ചത്. കേന്ദ്ര ധനസഹമന്ത്രി ഭഗവത് കരാഡാണ് ലോക്സഭയില്‍ ഈ കണക്കുകള്‍ വ്യക്തമാക്കിയത്.
നടപ്പു വര്‍ഷം ഡിസംബര്‍ വരെയുള്ള കണക്കാണിത്. കിട്ടാക്കടമായ വായ്പകള്‍ തിരിച്ചു പിടിക്കാന്‍ റിസര്‍വ് ബാങ്കിന്റെ നിര്‍ദേശ പ്രകാരം ഉപയോക്താക്കള്‍ക്ക് പരമാവധി ആനുകൂല്യങ്ങള്‍ നല്‍കി ബാങ്കുകള്‍ നടപ്പാക്കുന്നതാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 38.23 ലക്ഷം വായ്പാ ഇടപാടുകാരാണ് ഈ ആനുകൂല്യം പ്രയോജനപ്പെടുത്തിയത്. 8.87 ലക്ഷം ഇടപാടുകാരുമായി പഞ്ചാബ് നാഷണല്‍ ബാങ്കാണ് ഒന്നാമതുള്ളത്. ബാങ്ക് ഒഫ് ഇന്ത്യ (4.97 ലക്ഷം), ബാങ്ക് ഒഫ് ബറോഡ (4.34 ലക്ഷം), ഇന്ത്യന്‍ ബാങ്ക് (4.27 ലക്ഷം), കനറാ ബാങ്ക് (4.18 ലക്ഷം), സെന്‍ട്രല്‍ ബാങ്ക് (4.02 ലക്ഷം), യൂണിയന്‍ ബാങ്ക് (2.99 ലക്ഷം), യൂകോ ബാങ്ക് (2.38 ലക്ഷം), ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് (1.33 ലക്ഷം), ബാങ്ക് ഒഫ് മഹാരാഷ്ട്ര (63,202), പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് (20,607) എന്നിങ്ങനെയാണ് മറ്റ് ബാങ്കുകളുടെ കണക്ക്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.