ഹൈദരാബാദ്: തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ അടുത്ത തട്ടകം തെലങ്കാന. അടുത്ത വര്‍ഷം നടക്കുന്ന തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തിലെത്താന്‍ തെലങ്കാന രാഷ്ട്ര സമിതിയാണ് പ്രശാന്തിന്റെ സേവനം തേടിയത്. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു സഹകരണം സംബന്ധിച്ച പ്രഖ്യാപനവും നടത്തി.
പ്രശാന്ത് കിഷോറിന്റെ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പിനായി പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു. കഴിഞ്ഞ തവണ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ കെസിആറിന് പക്ഷേ കാര്യങ്ങള്‍ അത്ര പന്തിയല്ല. കോണ്‍ഗ്രസിനെ പിന്തള്ളി ബിജെപി തെലങ്കാനയില്‍ അടിത്തറ വിപുലമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം നടന്ന ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തിരുന്നു. തൊട്ടുപിന്നാലെ നടന്ന ഹുസുര്‍ബാദ് നിയസമഭ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലും ടിആര്‍എസിനെ ബിജെപി തോല്‍പ്പിച്ചിരുന്നു. താഴേട്ടത്തട്ടില്‍ ചന്ദ്രശേഖര്‍ റാവു സര്‍ക്കാരിനെതിരേ ശക്തമായ വികാരമുണ്ട്. കാര്യങ്ങള്‍ കൈവിട്ടു പോയേക്കാമെന്ന ഭയത്താലാണ് റാവു പുറത്തു നിന്ന് ആളെ സഹായത്തിന് വിളിച്ചതെന്ന് കോണ്‍ഗ്രസും ബിജെപിയും പരിഹസിച്ചു.
പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിനെതിരേ ശക്തമായ മറുപടിയുമായി റാവുവും രംഗത്തെത്തി. 'കഴിഞ്ഞ 7-8 വര്‍ഷമായി പ്രശാന്ത് കിഷോര്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. അദ്ദേഹം ഒരിക്കലും പണത്തിന് വേണ്ടി ജോലി ചെയ്തിട്ടില്ല. അദ്ദേഹം ഒരു കൂലിപ്പണിക്കാരനല്ല. അദ്ദേഹത്തിന്റെ പ്രതിബദ്ധത നിങ്ങള്‍ക്ക് മനസിലാകില്ലെന്നായിരുന്നു റാവുവിന്റെ മറുപടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.