വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്‍ പഠിക്കാന്‍ മൂന്ന് മാസം കൂടി ആവശ്യപ്പെട്ട് പാര്‍ലിമെന്ററി സമിതി; സമയം അനുവദിച്ച്‌ ഉപരാഷ്ട്രപതി

വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്‍ പഠിക്കാന്‍ മൂന്ന് മാസം കൂടി ആവശ്യപ്പെട്ട് പാര്‍ലിമെന്ററി സമിതി; സമയം അനുവദിച്ച്‌ ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: വിവാഹപ്രായം ഇരുപത്തിയൊന്നാക്കി ഉയര്‍ത്താനുള്ള ബില്‍ പഠിക്കാന്‍ പാര്‍ലിമെന്ററി സമിതിക്ക് മൂന്ന് മാസം കൂടുതല്‍ സമയം അനുവദിച്ച്‌ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.

വനിതാ വിദ്യാഭ്യാസ കായിക യുവജനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ് ബില്‍ പഠിക്കുന്നത്. വിവാഹപ്രായം 18ല്‍ നിന്നും 21 ആക്കി ഉയര്‍ത്താനുള്ള ബില്‍ കഴിഞ്ഞ ഡിസംബറില്‍ സ്മൃതി ഇറാനി അവതരിപ്പിച്ചിരുന്നു. വരുന്ന സഭാ സമ്മേളനത്തില്‍ മാര്‍ച്ച്‌ 24നായിരുന്നു സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടിയിരുന്നത്.

പാര്‍ലിമെന്ററി സ്ഥിരം സമിതി ചെയര്‍മാന്‍ വിനയ് സഹസ്രബുദ്ധെയുടെ ആവശ്യം പരിഗണിച്ചാണ് സമയം നീട്ടി നല്‍കിയത്. പുതിയ സമയക്രമ പ്രകാരം ജൂണ്‍ 24നാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. വളരെ നാടകീയമായായിരുന്നു ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കപ്പെട്ടത്. നിയമത്തിന് എതിരെ പ്രതിപക്ഷം സമാനതകള്‍ ഇല്ലാത്ത പ്രതിഷേധം തുടരുന്നതിനിടെ ആയിരുന്നു ബില്‍ അവതരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.