ഗുണകരം ഏത്തപ്പഴം

ഗുണകരം ഏത്തപ്പഴം

ഏത്തപ്പഴം മലയാളികളുടെ പ്രധാന ഭക്ഷണം ആണെന്ന് പറയാം. പല തരത്തിലും നമ്മള്‍ ഏത്തപ്പഴം കഴിയ്ക്കാറുമുണ്ട്. പുഴുങ്ങിയും പഴംപൊരിച്ചും കായ വറുത്തും ഉപ്പേരി വച്ചുമെല്ലാം നേന്ത്രപ്പഴം നമ്മുടെ തീന്‍ മേശകളിലെ സ്ഥിരവിഭവമാണ്. നേന്ത്രപ്പഴം തടി കൂട്ടും, പ്രമേഹത്തിന് നല്ലതല്ല തുടങ്ങിയ പല കാര്യങ്ങള്‍ പറഞ്ഞു കേള്‍ക്കാറുണ്ട്. എന്നാല്‍ ഇതിലൊന്നും സത്യം ഇല്ല എന്നതാണ് കാര്യം. പല രീതിയില്‍ കഴിക്കുമ്പോൾ പലതരം ഗുണങ്ങളും ലഭിക്കും.

നേന്ത്രപ്പഴത്തില്‍ പല തരത്തിലുള്ള ആരോഗ്യഗുണങ്ങളുണ്ട്. എല്ലാ തരം മിനറലുകളും ഇതിലുണ്ട്. കൂടാതെ വൈറ്റമിന്‍ ഡി, എ, സി, കാല്‍സ്യം, പ്രോട്ടീന്‍ തുടങ്ങിയ പല ഘടകങ്ങളും ഇതിലുണ്ട്. പ്രമേഹരോഗികള്‍ക്ക് പഴുത്ത ഏത്തക്കായ മാത്രമല്ല, അധികം പഴുക്കാത്ത പഴവും ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ്. ഇത് ഡയബെറ്റിസ് പോലെയുള്ള രോഗങ്ങള്‍ തടയാന്‍ ഏറെ നല്ലതാണ്. പ്രത്യേകിച്ചും ടൈപ്പ് 2 ഡയബെറ്റിസ് തടയാന്‍. ബിപി കുറയ്ക്കാനും രക്തധമനികളില്‍ തടസം വരാതെയും വൈറ്റമിന്‍ ബി 6 അധികം പഴുക്കാത്ത നേന്ത്രപ്പഴത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

ബിപി കുറയ്ക്കാനും രക്തധമനികളില്‍ തടസം വരാതെയും ഏത്തപ്പഴം സഹായിക്കും. ശരീരത്തിന് ഏറ്റവും നല്ല ഊര്‍ജവും ശക്തിയും നല്‍കുന്ന ഒന്നാണ് ഏത്തപ്പഴം. ഇത് പുഴുങ്ങിക്കഴിയ്ക്കുന്നതു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ നല്ലതുമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.