ദുബായ് വിമാനത്താവളത്തിലെ ഒരു റണ്‍വെ അടച്ചിടുന്നു, ചില വിമാനങ്ങള്‍ മക്തൂം വിമാനത്താവളത്തിലേക്ക് മാറ്റും

ദുബായ് വിമാനത്താവളത്തിലെ ഒരു റണ്‍വെ അടച്ചിടുന്നു, ചില വിമാനങ്ങള്‍ മക്തൂം വിമാനത്താവളത്തിലേക്ക് മാറ്റും

ദുബായ്: ദുബായ് വിമാനത്താവളത്തിലെ ഒരു റണ്‍വെ 45 ദിവസത്തേക്ക് അടച്ചിടുന്നു. സുരക്ഷവർദ്ധിപ്പിക്കുന്നതിനടക്കമുളള അറ്റകുറ്റപ്പണികള്‍ക്കായാണ് വടക്കന്‍ റണ്‍വെ അടച്ചിടുന്നതു. മെയ് 9 മുതല്‍ ജൂണ്‍ 22 വരെയാണ് അടച്ചിടുകയെന്ന് അധികൃതർ അറിയിച്ചു.

തിരക്ക് കുറയ്ക്കുന്നതിനായി ചില വിമാനങ്ങള്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാറ്റിയിട്ടുണ്ട്. 2014 ലാണ് സമാനമായ രീതിയില്‍ അറ്റകുറ്റപ്പണികള്‍ വടക്കന്‍ റണ്‍വെയില്‍ നടത്തിയത്. തെക്കന്‍ റണ്‍വെ 2019 ല്‍ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.