ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ധന വില വര്‍ധനവിന്റെ ലോക്ക്ഡൗണ്‍ കാലാവധി അവസാനിച്ചുവെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് 80 പൈസ വീണ്ടും വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി വിമര്‍ശനവുമായി രംഗത്തെത്തിയത്.
പാചക വാതകം, ഡീസല്‍, പെട്രോള്‍ എന്നിവയുടെ വിലയില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ക്ഡൗണ്‍ കേന്ദ്രം പിന്‍വലിച്ചു. ഇന്ധന വിലയില്‍ സര്‍ക്കാര്‍ ഇനി തുടര്‍ച്ചയായി 'വികസനം' കൊണ്ടുവരും. വിലക്കയറ്റ പകര്‍ച്ച വ്യാധിയെ കുറിച്ച് പ്രധാന മന്ത്രിയോട് ചോദിക്കൂ, അദ്ദേഹം പാത്രം കൊട്ടാന്‍ പറയുമെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
പെട്രോള്‍, ഡീസല്‍ വില വര്‍ധനവിന് പുറമേ, ഗാര്‍ഹിക പാചക വാതക സിലിണ്ടറിനും 50 രൂപ വര്‍ധിപ്പിച്ചു. ഇതോടെ നാലര മാസത്തെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിരക്ക് പരിഷ്‌കരണത്തിലെ ഇടവേള കേന്ദ്രം അവസാനിപ്പിച്ചുവെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്.
വില വര്‍ധനവോടെ ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 95.41 രൂപയില്‍ നിന്ന് 96.21 രൂപയായി ഉയര്‍ന്നു. കൂടാതെ ഡീസല്‍ നിരക്ക് ലിറ്ററിന് 86.67 രൂപയില്‍ നിന്ന് 87.47 രൂപയായും വര്‍ധിപ്പിച്ചു. അതേസമയം സബ്സിഡിയില്ലാത്ത എല്‍പിജി സിലിണ്ടറിന്റെ (14.2 കിലോഗ്രാം) വില 949.50 രൂപയായാണ് കൂട്ടിയത്.
2021 ഒക്ടോബര്‍ ആറിനാണ് ഏറ്റവും ഒടുവില്‍ എല്‍പിജി നിരക്ക് പരിഷ്‌കരിച്ചത്. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നതിനാല്‍ നവംബര്‍ നാല് മുതല്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് മരവിപ്പിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.