റാഞ്ചി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്നും അദ്ദേഹത്തെ ഡല്‍ഹി എയിംസിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റിയേക്കും. ഹൃദയത്തിന്റെയും വൃക്കയുടെയും പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ലാലു പ്രസാദ് യാദവിനെ അലട്ടുന്നത്.
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ ലാലുവിന്റെ ജാമ്യാപേക്ഷ അടുത്ത മാസം ഒന്നിന് പരിഗണിക്കാനിരിക്കെയാണ് രോഗം ഗുരുതരമായത്. മാര്‍ച്ച് 11 ന് അപേക്ഷ പരിഗണിച്ചെങ്കിലും ഏപ്രില്‍ ഒന്നിലേക്ക് മാറ്റുകയായിരുന്നു. ലാലുവിനെ ഡല്‍ഹി എയിംസിലേക്ക് റഫര്‍ ചെയ്യാന്‍ കുടുംബം അപേക്ഷ നല്‍കിയിരുന്നു.
കഴിഞ്ഞ മാസമാണ് ഈ കേസില്‍ ലാലുവിനെ അഞ്ചു വര്‍ഷം തടവിനു ശിക്ഷിച്ചത്. ലാലു 60 ലക്ഷം രൂപ പിഴ ഒടുക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ബിഹാറിലെ വിവിധ ട്രഷറികളില്‍നിന്ന് മൃഗസംരക്ഷണ വകുപ്പിന്റെ 950 കോടി രൂപ അനധികൃതമായി പിന്‍വലിച്ചെന്നാണ് കേസ്. അഞ്ചു കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. അഞ്ചിലും ലാലു ശിക്ഷിക്കപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.