തെറ്റായ അവകാശ വാദം: സെന്‍സോഡൈന്‍ ടൂത്ത്‌പേസ്റ്റിന്റെ പരസ്യങ്ങള്‍ക്ക് വിലക്കും പത്ത് ലക്ഷം രൂപ പിഴയും

തെറ്റായ അവകാശ വാദം: സെന്‍സോഡൈന്‍ ടൂത്ത്‌പേസ്റ്റിന്റെ പരസ്യങ്ങള്‍ക്ക് വിലക്കും പത്ത് ലക്ഷം രൂപ പിഴയും

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ടൂത്ത്‌പേസ്റ്റ് ബ്രാന്‍ഡായ സെന്‍സോഡൈന്റെ പരസ്യങ്ങള്‍ക്ക് കേന്ദ്ര കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി വിലക്കും പത്ത് ലക്ഷം രൂപ പിഴയും വിധിച്ചു.

ലോകത്താകമാനമുള്ള ഡെന്റിസ്റ്റുകളും ശുപാര്‍ശ ചെയ്യുന്ന ചെയ്യുന്ന ടൂത്ത്‌പേസ്റ്റ് എന്ന അവകാശവാദവും ലോകത്തിലെ നമ്പര്‍ വണ്‍ സെന്‍സിറ്റിവിറ്റി ടൂത്ത്‌പേസ്റ്റ് എന്ന അവകാശവാദവുമാണ് കമ്പനിക്ക് തിരിച്ചടിയായത്. ഈ അവകാശവാദങ്ങള്‍ ഉള്‍പ്പെടുത്തിയ പരസ്യങ്ങള്‍ ഏഴു ദിവസത്തിനുള്ളില്‍ പിന്‍വലിക്കണമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

ടിവി, യൂട്യൂബ്, ട്വിറ്റര്‍ എന്നിവയിലെ സെന്‍സോഡൈന്‍ പരസ്യങ്ങള്‍ക്കെതിരെ കണ്‍സ്യൂമര്‍ അതോറിറ്റി സ്വമേധയാ കേസ് എടുക്കുകയായിരുന്നു. പരസ്യ ചിത്രത്തില്‍ ഇന്ത്യക്ക് പുറത്തുള്ള ഡെന്റിസ്റ്റുകളെയാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍ സെന്‍സോഡൈനിന്റെ അവകാശവാദത്തെ പിന്തുണച്ചു കൊണ്ട് സമര്‍പ്പിച്ച സര്‍വ്വേ ഇന്ത്യയ്ക്കുള്ളില്‍ മാത്രമാണ് നടത്തിയതെന്ന് കണ്‍സ്യൂമര്‍ അതോറിറ്റി കണ്ടെത്തി.

സെന്‍സോഡൈന്‍ ടൂത്ത്‌പേസ്റ്റുകളായ സെന്‍സോഡൈന്‍ റാപ്പിഡ് റിലീഫ്, സെന്‍സോഡൈന്‍ ഫ്രെഷ് ജെല്‍ എന്നിവയുടെ പരസ്യങ്ങള്‍ക്കെതിരെയാണ് കണ്‍സ്യൂമര്‍ അതോറിറ്റി നടപടി എടുത്തിരിക്കുന്നത്. പരസ്യത്തില്‍ പറയുന്ന അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന സര്‍വ്വേയോ പഠന റിപ്പോര്‍ട്ടുകളോ സമര്‍പ്പിക്കാന്‍ കമ്പനിക്ക് സാധിച്ചില്ലെന്നും അതിനാലാണ് നടപടിയെടുക്കുന്നതെന്നും കണ്‍സ്യൂമര്‍ അതോറിറ്റി വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.