കള്ളപ്പണ കേസില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ബന്ധുവിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി

കള്ളപ്പണ കേസില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ബന്ധുവിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി

മുംബൈ: കള്ളപ്പണ കേസില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ബന്ധുവിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ആറു കോടിയിലധികം മൂല്യമുള്ള സ്വത്തുക്കളാണ് താല്‍ക്കാലികമായി കണ്ടുകെട്ടിയത്. താക്കറെയുടെ ബന്ധു ശ്രീധര്‍ പടങ്കറിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ താനെ വര്‍ത്തക് നഗറിലെ 'നീലാംബരി' പദ്ധതിയിലെ 11 അപ്പാര്‍ട്ടുമെന്റുകള്‍ ഉള്‍പ്പെടെയാണ് പിടിച്ചെടുത്തത്.

ബിജെപി രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുകയാണെന്ന് സംഭവത്തില്‍ ശിവസേന പ്രതികരിച്ചു. ഇക്കാര്യത്തില്‍ പക്ഷേ ഉദ്ധവ് താക്കറെ പ്രതികരിച്ചിട്ടില്ല. ബിജെപി പകപോക്കുകയാണെന്നും പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ടാണ് ഇഡി പ്രവര്‍ത്തിക്കുന്നതെന്നും ശിവസേന എംപി സഞ്ജയ് റാവത്ത് ആരോപിച്ചു.

എന്തുകൊണ്ടാണ് ഗുജറാത്ത് പോലെ ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇഡി ഓഫീസുകള്‍ അടച്ചതായി തോന്നുന്നവെന്ന് അദ്ദേഹം പരിഹസിച്ചു. കഴിഞ്ഞ ദിവസം മകന്‍ ആദിത്യ താക്കറെയുടെ വസതിയിലും ഓഫീസിലും ആദായ നികുതി റെയ്ഡ് നടത്തിയിരുന്നു. ആദിത്യ താക്കറെയും ഉദ്ധവ് മന്ത്രിസഭയില്‍ അംഗമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.