മാലിന്യസംസ്കരണം, ഉപഭോക്തൃഫോറം സംഘടിപ്പിച്ച് ദുബായ് മുനിസിപ്പാലിറ്റി

മാലിന്യസംസ്കരണം, ഉപഭോക്തൃഫോറം സംഘടിപ്പിച്ച് ദുബായ് മുനിസിപ്പാലിറ്റി

ദുബായ്: എമിറേറ്റിലെ മാലിന്യസംസ്കരണമേഖലയില്‍ പ്രവർത്തിക്കുന്ന വിവിധ കമ്പനികള്‍ക്കായി ഉപഭോക്തൃ ഫോറം സംഘടിപ്പിച്ച് ദുബായ് മുനിസിപ്പാലിറ്റി. ഇതിന്‍റെ പ്രാദേശിക അന്താരാഷ്ട്ര സംസ്കരണ കമ്പനികളുമായി ബന്ധപ്പെട്ട നിയമങ്ങളെ കുറിച്ച് മുനിസിപ്പാലിറ്റി അധികൃതർ അവലോകനം നടത്തി. ഇതിന്‍റെ ഭാഗമായി ഈ മേഖലയില്‍ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ശില്‍പശാലയും വിവിധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.


ഖരമാലിന്യത്തില്‍ നിന്ന് ഉപയോഗപ്രദമായ കാര്യങ്ങള്‍ നടപ്പിലാക്കുകയെന്ന ലക്ഷ്യവുമുണ്ട്. ഇതിനായുളള നിർദ്ദേശങ്ങള്‍ വിവിധ കമ്പനി പ്രതിനിധികളില്‍ നിന്നും ഉപഭോക്താക്കളില്‍ നിന്നും സ്വീകരിക്കും. പുനരുപയോഗത്തെ പിന്തുണയ്ക്കുകയെന്നുളള തലക്കെട്ടിലാണ് വിവിധ പരിപാടികള്‍ മുനിസിപ്പാലിറ്റി സംഘടിപ്പിച്ചത്. നൂതന ആശങ്ങള്‍ ഫോറത്തില്‍ ചർച്ച ചെയ്തു.

അതേസമയം മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന്​ നി​ക്ഷേ​പ​മി​റ​ക്കാ​ൻ പ്രാ​ദേ​ശി​ക, അ​ന്ത​രാ​രാ​ഷ്​​ട്ര ക​മ്പ​നി​ക​ളെ മുനിസിപ്പാലിറ്റി ക്ഷണിച്ചിട്ടുണ്ട്. സുസ്ഥിര വികസനത്തിന് ചേർന്ന് പ്രവർത്തിക്കാന്‍ താല്‍പര്യമുളള മാലിന്യ സംസ്കരണ സ്ഥാപനങ്ങള്‍ക്കാണ് അവസരമുളളത്. അടുത്ത 20 വ‍ർഷത്തിനുളളില്‍ മാലിന്യ സംസ്കരണ പദ്ധതിക്കായി 74.5 ശതകോടി ദിർഹം വകയിരുത്തിയിട്ടുണ്ട്. ഇതില്‍ 70.5 ശതകോടി ദിർഹം സ്വകാര്യമേഖലയുമായി സഹകരിച്ചുളള പദ്ധതിയ്ക്കായി വിനിയോഗിക്കുമെന്നും ദുബായ് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.