എറണാകുളം: കൊച്ചിയില്‍ നിന്നും കടത്താന്‍ ശ്രമിച്ച 2000 കിലോ രക്ത ചന്ദനം പിടികൂടി. കൊച്ചിയില്‍ നിന്നും കപ്പല്‍ മാര്‍ഗം ദുബായിലേക്ക് കടത്തുന്നതിനിടെയാണ് ഡിആര്‍ഐ (ഡയറക്ടേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്) കോടികള്‍ വിലമതിക്കുന്ന രക്തചന്ദനം കസ്റ്റഡിയിലെടുത്തത്.
വെല്ലിങ്ടണ്‍ ഐലന്‍ഡിലുള്ള കൊച്ചിന്‍ പോര്‍ട്ടിന്റെ കണ്ടെയ്നര്‍ ചരക്ക് സ്റ്റേഷനില്‍ എണ്ണ ടാങ്കറില്‍ ഒളിപ്പിച്ച നിലയിലാണ് രക്തചന്ദനം കണ്ടെത്തിയത്. ആന്ധ്രയില്‍ നിന്നാണ് അനധികൃതമായി രക്ത ചന്ദനം കൊച്ചിയിലെത്തിച്ചതെന്നാണ് വിവരം.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച വൈകുന്നേരം ഡിആര്‍ഐ നടത്തിയ മിന്നല്‍ പരിശോധനയിലാണ് രക്തചന്ദനം പിടികൂടിയത്. 6,000 ലിറ്ററോളം ശേഷിയുള്ള രണ്ട് എണ്ണ ടാങ്കറുകളില്‍ വൈക്കോലില്‍ പൊതിഞ്ഞാണ് രക്തചന്ദന കഷണങ്ങള്‍ ഒളിപ്പിച്ചിരുന്നത്.
പിടികൂടിയ രക്തചന്ദനത്തിന് അന്താരാഷ്ട്ര വിപണിയില്‍ കിലോയ്ക്ക് 3000 രൂപ വരെ വിലയുണ്ടെന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഭവത്തില്‍ ഡിആര്‍ഐ വിശദമായ അന്വേഷണം തുടങ്ങി. കോഴിക്കോട് സ്വദേശിയാണ് ചന്ദന കടത്തിന് പിന്നിലെന്നാണ് സൂചന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.