ഹൂസ്റ്റൺ: ചിക്കാഗോ രൂപതയിലെ പ്രധാനപ്പെട്ട ഇടവകകളിലൊന്നായ ഹൂസ്റ്റൺ സെന്റ് ജോസഫ് സീറോ മലബാർ ഫൊറോനാ പള്ളിയിൽ വി യൗസേപ്പ് പിതാവിന്റെ തിരുന്നാൾ ആചരണം മാർച്ച് 19,20 തീയതികളിൽ ആഘോഷമായി നടത്തപ്പെട്ടു. മാർച്ച് 11ന് ഇടവക വികാരി ഫാ ജോണിക്കുട്ടി പുലിശ്ശേരി തിരുന്നാൾ കൊടി ഉയർത്തിക്കൊണ്ട് ആരംഭിച്ച മധ്യസ്ഥ പ്രാർത്ഥന 19ന് പൂർത്തീകരിച്ചു. തിരുന്നാൾ ദിനമായ മാർച്ച് 19ന്, രൂപതാ സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് തിരുന്നാൾ റാസകുർബാനയ്ക്ക് മുഖ്യ കാർമികനായി. രൂപതാ പ്രൊക്യൂറേറ്റർ ഫാ കുര്യൻ നെടുവേലിച്ചാലുങ്കൽ, ഹൂസ്റ്റൺ ക്നാനായ പള്ളി വികാരി, ഫാ സുനി പടിഞ്ഞാറേക്കര, പെയർലാൻഡ് സെന്റ് മേരീസ് പള്ളി വികാരി റവ ഫാ ജോബി ചേലക്കുന്നേൽ , ഫാ റോയ് ജേക്കബ്, ഫാ കെവിൻ മുണ്ടക്കൽ, ഫാ ജോണിക്കുട്ടി പുലിശ്ശേരി എന്നിവർ സഹകാർമ്മികരായി. കുർബാനക്ക് ശേഷം പാരിഷ് ഹാളിൽ സംഘടിപ്പിച്ച കലാവിരുന്നിൽ നൂറ്റമ്പതോളം ഇടവകാംഗങ്ങൾ പങ്കെടുത്തു.
മാർച്ച് 20, ഞായറാഴ്ച രാവിലെ ഒൻപത് മണിക്കുള്ള ആഘോഷമായ കുർബാനക്ക് ശേഷം വി യൗസേപ്പ് പിതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള തിരുന്നാൾ പ്രദക്ഷിണം ഭക്തി സാന്ദ്രമായി. മാർച്ച് 21ന് വൈകിട്ട് നടന്ന മരിച്ചവർക്ക് വേണ്ടിയുള്ള തിരുക്കർമ്മങ്ങളോടെ, 10 ദിവസം നീണ്ട് നിന്ന തിരുനാളാഘോഷങ്ങൾക്ക് സമാപനമായി.
തിരുനാൾ തിരുക്കർമ്മങ്ങൾക്ക് ഇടവക വികാരി ഫാ ജോണിക്കുട്ടി പുലിശ്ശേരി, അസി വികാരി ഫാ കെവിൻ മുണ്ടക്കൽ , കൈക്കാരന്മാരായ പ്രിൻസ് മുടന്താഞ്ഞിലി, വർഗ്ഗീസ് കല്ലുവെട്ടാംകുഴി, ഫിലിപ്പ് പായിപ്പാട്ട്, ഷിജോ തെക്കേൽ, പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.