സെക്കന്തരാബാദില്‍ തടി ഗോഡൗണില്‍ വന്‍ അഗ്നിബാധ; 11 തൊഴിലാളികള്‍ മരിച്ചു

സെക്കന്തരാബാദില്‍ തടി ഗോഡൗണില്‍ വന്‍ അഗ്നിബാധ; 11 തൊഴിലാളികള്‍ മരിച്ചു

ഹൈദരാബാദ്: തെലങ്കാനയിലെ സെക്കന്തരാബാദില്‍ തടി ഗോഡൗണില്‍ വന്‍ തീപിടിത്തം. ഗോഡൗണിലെ ജീവനക്കാരായ പതിനൊന്ന് ബീഹാര്‍ സ്വദേശികള്‍ മരിച്ചു. ഷോര്‍ട്ട്‌സെര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും തീ അണച്ചതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അതേസമയം ഗോഡൗണില്‍ നിന്നും സമീപത്തുണ്ടായിരുന്ന ആക്രിക്കടയിലേക്കും തീ പടര്‍ന്നിരുന്നു. തീപിടിത്തമുണ്ടായ ഗോഡൗണില്‍ പന്ത്രണ്ട് തൊഴിലാളികളാണ് അകപ്പെട്ടത്. എന്നാല്‍ ഇതിലൊരാള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീപിടത്തമുണ്ടായ സമയം തൊഴിലാളികള്‍ ഉറക്കത്തിലായിരുന്നു.

ഒരു ഭാഗത്തെ ഭിത്തി തകര്‍ന്നു വീഴുക കൂടി ചെയ്തതോടെ തൊഴിലാളികള്‍ക്ക് രക്ഷപ്പെടാനായില്ല. മൃതദേഹങ്ങള്‍ ബീഹാറിലേക്ക് അയക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.