ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യബസ് പണിമുടക്ക്; സമരത്തില്‍ നിന്നും പിന്മാറണമെന്ന് ഗതാഗത മന്ത്രി

ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യബസ് പണിമുടക്ക്; സമരത്തില്‍ നിന്നും പിന്മാറണമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധന ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസ് പണിമുടക്ക്. എന്നാല്‍ അനിശ്ചിതകാല സമരം കൊണ്ട് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാമെന്ന് കരുതേണ്ടെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. പണിമുടക്കുമായി മുന്നോട്ട് പോയാല്‍ കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

മിനിമം ചാര്‍ജ് 12 രൂപയാക്കണം, കിലോമീറ്റര്‍ നിരക്ക് ഒരു രൂപ പത്ത് പൈസ ഉയര്‍ത്തണം, വിദ്യാര്‍ത്ഥികളുടെ നിരക്ക് ആറ് രൂപയാക്കണം തുടങ്ങിയ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം വൈകുന്നതിനെതിരെയാണ് പ്രതിഷേധം. ഇനി ഒത്തുതീര്‍പ്പിനില്ലെന്നും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും സ്വകാര്യ ബസുടമകള്‍ അറിയിച്ചു.
നവംബറില്‍ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പത്ത് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നാണ് മന്ത്രി ഉറപ്പു നല്‍കിയത്. എന്നാല്‍ നാലരമാസമായിട്ടും ഇതുവരെ തീരുമാനമെടുത്തില്ല. അതേസമയം വിഷയത്തില്‍ ഇടതുമുന്നണി തീരുമാനമെടുത്തെന്നും ഉടന്‍ നടപ്പാക്കുമെന്നുമാണ് മന്ത്രി അറിയിച്ചതെന്നും ബസ് കോഡിനേഷന്‍ കമ്മിറ്റി നേതാവ് ടി ഗോപിനാഥ് പറഞ്ഞു.

നേരത്തെ ബസ് ചാര്‍ജ് കൂട്ടേണ്ടി വരുമെന്ന് മന്ത്രി ആന്റണി രാജു പ്രതികരിച്ചിരുന്നു. പത്ത് വര്‍ഷം മുന്‍പാണ് വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ തുക രണ്ട് രൂപയായി നിശ്ചയിച്ചത്. രണ്ട് രൂപ ഇന്ന് വിദ്യാര്‍ഥികള്‍ക്ക് തന്നെ മനപ്രയാസം ഉണ്ടാക്കുന്നു. പലരും അഞ്ച് രൂപ കൊടുത്താന്‍ ബാക്കി വാങ്ങാറില്ലെന്നുമായിരുന്നു മന്ത്രിയുടെ നിലപാട്. ഇതിനെതിരെ എസ്ഐഫ്ഐയും കെഎസ് യുവും എഐവൈഎഫും രംഗത്തെത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.