റിയാദ്: കോവിഡുമായി ബന്ധപ്പെട്ട യാത്ര യാത്ര നിയന്ത്രണങ്ങൾ നീക്കി സൗദി അറേബ്യ. രാജ്യത്തു എത്തുന്ന യാത്രക്കാർ കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുത്തതിന്റെ രേഖകൾ കാണിക്കണമെന്ന് നിർബന്ധമില്ല.

സൗദി അറേബ്യയിലേക്ക് പുറപ്പെടും മുൻപ് കോവിഡ് പരിശോധന നടത്തണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. ക്വാറന്റൈനും ഇല്ല. ട്വിറ്റർ പോസ്റ്റിലൂടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
പ്രതിദിന കോവിഡ് കേസുകളിൽ ഗണ്യമായ കുറവ് രേഖപെടുത്തുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.