ബൈക്കിടിച്ച് സൈക്കിള്‍ യാത്രികനായ കുട്ടി ദേശീയ പാതയിലേയ്ക്ക് തെറിച്ചു വീണു; പാഞ്ഞെത്തിയ കെഎസ്ആര്‍ടിസി ബസിനടിയില്‍ നിന്ന് അത്ഭുതകരമായ രക്ഷപ്പെടല്‍...

 ബൈക്കിടിച്ച് സൈക്കിള്‍ യാത്രികനായ കുട്ടി ദേശീയ പാതയിലേയ്ക്ക് തെറിച്ചു വീണു; പാഞ്ഞെത്തിയ കെഎസ്ആര്‍ടിസി ബസിനടിയില്‍ നിന്ന് അത്ഭുതകരമായ രക്ഷപ്പെടല്‍...

കണ്ണൂര്‍: സംസ്ഥാന പാതയിലേക്ക് സൈക്കിള്‍ ഓടിച്ച് കയറിയ കുട്ടി വന്‍ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. സൈക്കിള്‍ ബൈക്കുമായി കൂട്ടിയിടിച്ച ശേഷം പാഞ്ഞുവന്ന കെഎസ്ആര്‍ടിസി ബസിന് മുന്‍പില്‍പ്പെടാതെ കുട്ടി റോഡിന് എതിര്‍ ഭാഗത്തേക്ക് തെറിച്ചു പോകുകയായിരുന്നു. കുറുമാത്തൂര്‍ പഞ്ചായത്തിലെ താഴെ ചൊറുക്കളയില്‍ ഞായറാഴ്ച വൈകിട്ട് 4.30 ഓടെയാണ് അവിശ്വസനീയമായ അപകടം നടന്നത്.

താഴെ ചൊറുക്കള പെട്രോള്‍ പമ്പിന് സമീപം ഇറക്കമുള്ള റോഡില്‍ നിന്നു തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയിലേക്ക് സൈക്കിളില്‍ വന്ന കുട്ടി എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ച് സൈക്കിളിനൊപ്പം റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ബൈക്കിന് പിന്നാലെ പാഞ്ഞു വന്ന കെഎസ്ആര്‍ടിസി ബസിന് തൊട്ടു മുന്‍പില്‍ തെറിച്ച് വീണ കുട്ടി പലതവണ ഉരുണ്ട് റോഡിന്റെ മറുഭാഗത്തേക്ക് വീഴുകയായിരുന്നു.

സൈക്കിളിന് മുകളിലൂടെ കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി. ഇതിനു സമീപത്തുള്ള വീട്ടിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. തൊട്ടു പിന്നാലെ വന്ന കാര്‍ അപകടം കണ്ട് നിര്‍ത്തി. പിന്നാലെ ബസും നിര്‍ത്തി. യാത്രക്കാരും സമീപത്തുള്ള നാട്ടുകാരും ഓടിയെത്തിയെങ്കിലും തനിക്ക് ഒന്നും പറ്റിയില്ലെന്നാണ് കുട്ടി മറുപടി പറഞ്ഞത്.
എല്‍എസ്എസ് പരീക്ഷ ജയിച്ചതിന് പിതാവ് വാങ്ങി നല്‍കിയ സൈക്കിളുമായി കൂട്ടുകാരനൊപ്പം എത്തിയപ്പോള്‍ ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.  കുട്ടിക്ക് പ്രാഥമിക ചികിത്സ നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.