അബുദബി: സന്ദർശകർക്ക് 13.8 ബില്ല്യണ്‍ വർഷങ്ങളുടെ ജീവിതയാത്രനുഭവം നല്‍കാന്‍ അബുദബിയിലെ മ്യൂസിയം ഒരുങ്ങുന്നു. 2025 ഓടെ തുറന്ന് പ്രവത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന സാദിയാത്ത് കള്‍ച്ചറല്‍ ഡിസ്ട്രിക്ടിലുളള നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയമാണ് സന്ദർശകർക്കായി അത്ഭുതങ്ങള്‍ ഒളിപ്പിച്ചിട്ടുളളത്.
39 അടി നീളമുള്ള (11.7 മീറ്റർ) ലോകപ്രശസ്തമായ 'സ്റ്റാൻ' ആണ് ഇതിലേറ്റവും പ്രധാനം.ക്രിറ്റേഷ്യസ് കാലഘട്ടത്തില്‍ ജീവിച്ചിരുന്ന, ഏറ്റവും നന്നായി സംരക്ഷിക്കപ്പെട്ടതും ഏറ്റവും കൂടുതൽ പഠിക്കപ്പെട്ടതുമായ ഫോസിലുകളിൽ ഒന്നാണിത്. അബുദബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവും അബുദബി എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍ മ്യൂസിയത്തില്‍ സന്ദർശനം നടത്തി.
67 ദശലക്ഷം വർഷം പഴക്കമുളള ദിനോസറിന്‍റെ ഫോസിലുകള്‍ ശാസ്ത്രീയ ഗവേഷണത്തിനും ആഗോള തലത്തിലുളള വിദ്യാഭ്യാസത്തിനും നല്‍കുന്നത് തുടരും. ഇത് കൂടാതെ 40 വർഷങ്ങള്‍ക്ക് മുന്‍പ് ഓസ്ട്രേലിയയില്‍ ക്രാഷ് ലാന്‍റ് ചെയ്ത മർച്ചിസണ്‍ ഉല്‍ക്കാശിലയുടെ മാതൃകയും മ്യൂസിയത്തില്‍ പ്രദർശിപ്പിക്കും. ഇതുകൂടാതെ ശാസ്ത്ര ചരിത്ര കുതുകികള്‍ക്ക് ഒട്ടേറെ അനുഭവങ്ങള്‍ നല്കും ഈ മ്യൂസിയം. അബുദബി കള്‍ച്ചറല്‍ ആന്‍റ് ടൂറിസം വകുപ്പ് വികസിപ്പിച്ചെടുത്ത നാച്ചുറല്‍ ഹിസറ്ററി മ്യൂസിയം ശാസ്ത്ര ഗവേഷണ അധ്യാപന സ്ഥാപമായി പ്രവർത്തിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.