ഒന്നരക്കോടിയുടെ മയക്കു മരുന്നുമായി എസ്.ഡി.പി.ഐ പ്രവര്‍ത്തകനും ഭാര്യയും അറസ്റ്റില്‍

ഒന്നരക്കോടിയുടെ മയക്കു മരുന്നുമായി എസ്.ഡി.പി.ഐ പ്രവര്‍ത്തകനും ഭാര്യയും അറസ്റ്റില്‍

കണ്ണൂർ: ഒന്നരക്കോടി രൂപ വിലവരുന്ന എം.ഡി.എം.എ. ഉൾപ്പെടെയുള്ള മയക്കുമരുന്നുമായി എസ്.ഡി.പി.ഐ പ്രവര്‍ത്തകനും ഭാര്യയും അറസ്റ്റില്‍. മാർച്ച് 16-ന് അറസ്റ്റിലായ പ്രധാനപ്രതി നിസാം അബ്ദുൾ ഗഫൂറിന്റെ മയക്കുമരുന്ന് വിപണന ശൃംഖലയിൽപ്പെട്ട പുതിയങ്ങാടി ചൂരിക്കാട്ട് വീട്ടിൽ ശിഹാബ് (35), മരക്കാർകണ്ടി ചെറിയ ചിന്നപ്പന്റവിട സി.സി.അൻസാരി (33), ഇയാളുടെ ഭാര്യ ശബ്ന (26) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽനിന്നും മയക്കുമരുന്നും കണ്ടെടുത്തു.

ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. നിസാം അബ്ദുൾ ഗഫൂറിന് പുറമെ, കോയ്യോട് സ്വദേശി അഫ്സൽ, ഭാര്യ ബൾക്കീസ് എന്നിവരാണ് നേരത്തെ പിടിയിലായത്. റിമാൻഡിലായിരുന്ന നിസാമിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. മറ്റ് രണ്ടുപേരും ജയിലിലാണ്.

ഒരു ഗ്രാം എം.ഡി.എം.എ. 1500 രൂപക്കാണ് ആവശ്യക്കാർക്ക് വിറ്റിരുന്നതെന്ന് നിസാം പോലീസിനോട് വെളിപ്പെടുത്തി. ഒരു ഗ്രാം എം.ഡി.എം.എ. അയ്യായിരം രൂപക്ക് മുകളിലുള്ള വിലക്കാണ് പലരും വിൽക്കുന്നതെന്നും ഇയാൾ പറഞ്ഞു. കേസിൽ ഇനിയും അറസ്റ്റുണ്ടാകുമെന്നും മയക്കുമരുന്ന് വിപണനസംഘത്തിലെ മറ്റുചിലരെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചെന്നും കണ്ണൂർ അസി. കമ്മിഷണർ പി.പി.സദാനന്ദൻ പറഞ്ഞു. ഇവരുമായി ബന്ധമുള്ള അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാനി പോലീസിന്റെ വലയിലായതായി സൂചനയുണ്ട്.

ബെംഗളൂരു കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിപണനം ചെയ്യുന്ന നിസാമും ഇവരും തമ്മിൽ നടത്തിയ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകളും ഇടപാടുകൾക്കായി മൊബൈൽ ഫോൺ വഴി കൈമാറിയ ശബ്ദസന്ദേശങ്ങളും കണ്ടെടുത്തു.

നിസാം ദിവസം ശരാശരി ഒരുലക്ഷം രൂപയുടെ മയക്കുമരുന്ന് ഇടപാട് നടത്തിയതായി രേഖകൾ വ്യക്തമാക്കുന്നു. ഇപ്പോൾ അറസ്റ്റിലായ പ്രതികളും നിസാമുമായി 20,000-30,000 രൂപയുടെ ഇടപാടുകൾ നടന്നതായും കണ്ടെത്തി. നിസാമിന്റെ സംഘത്തിൽ ഇവർ സമീപകാലത്താണ് ചേർന്നത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.