ന്യൂഡല്‍ഹി: കെ റെയില്‍ പദ്ധതി തടയണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധിച്ച കേരളത്തിലെ യുഡിഎഫ് എം.പിമാര്‍ക്ക് നേരെ ഡല്‍ഹി പൊലീസിന്റെ കൈയ്യേറ്റം. വനിത എം.പി രമ്യാ ഹരിദാസിനെ പുരുഷ പൊലീസുകാര്‍ കൈയ്യേറ്റം ചെയ്തതായും ഹൈബി ഈഡന്റെ മുഖത്തടിച്ചതായും എംപിമാര്‍ ആരോപിച്ചു.
എം.പിമാരായ ടി.എന്‍ പ്രതാപന്‍, ഡീന്‍ കുര്യാക്കോസ്, എന്നിവരെയും ഡല്‍ഹി പൊലീസ് കൈയ്യേറ്റം ചെയ്തു. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ നേര്‍ക്കും ആക്രമണ ശ്രമമുണ്ടായി. എം.പിമാരാണെന്ന ഐ.ഡി കാര്‍ഡ് കാണിച്ചിട്ടും പൊലീസ് ഇവരെ വെറുതെ വിട്ടില്ല.
സംഭവം എംപിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചു. നടപടി എടുക്കാമെന്ന് ഉറപ്പു നല്‍കിയ സ്പീക്കര്‍ പരാതി എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടു. അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കാനാണ് യു.ഡി.എഫ് എംപിമാരുടെ തീരുമാനം. എംപിമാര്‍ വിജയ് ചൗക്ക് ഭാഗത്ത് പ്രതിഷേധം നടത്തുന്നത് സര്‍വ്വ സാധാരണമാണ്. കേരളത്തിലെ എംപിമാര്‍ മാത്രം പങ്കെടുത്ത പ്രതിഷേധത്തിന് നേരെയാണ് ഡല്‍ഹി പൊലീസ് അതിക്രമം ഉണ്ടായത്.
കെ റെയില്‍ പദ്ധതിയില്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് ഹൈബി ഈഡനും ആന്റോ ആന്റണിയും നോട്ടീസ് നല്‍കിയിരുന്നു. പ്രതിഷേധത്തിന് ശേഷം പാലമെന്റിലേക്ക് പോകാനിരുന്ന എംപിമാര്‍ക്ക് നേരെയാണ് പൊലീസിന്റെ അതിക്രമം നടന്നത്.
അതേസമയം കേരളത്തില്‍ ആളിപ്പടരുന്ന പ്രതിഷേധങ്ങള്‍ക്കിടയില്‍ കെ റെയിലിന് അന്തിമാനുമതി വേഗത്തിലാക്കണ ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.