കെ റെയില്‍: ബഫര്‍ സോണിന് നഷ്ടപരിഹാരമില്ല; അഞ്ച് മീറ്ററില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തടയും

കെ റെയില്‍: ബഫര്‍ സോണിന് നഷ്ടപരിഹാരമില്ല; അഞ്ച് മീറ്ററില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തടയും

തിരുവനന്തപുരം:  കെ റെയിൽ പദ്ധതിയുടെ ഭാഗമായി ബഫര്‍ സോണായി ഏറ്റെടുക്കുന്ന സ്ഥലത്തിന് നഷ്ട‌പരിഹാരം നല്‍കാനാകില്ലെന്ന് വ്യക്തമാക്കി കെ റെയില്‍. പദ്ധതിക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന് മാത്രം നഷ്ട‌പരിഹാരം നല്‍കാനാണ് തീരുമാനം.

കെ റെയില്‍ പാത കടന്നു പോകുന്ന സമതല പ്രദേശങ്ങളില്‍ 15 മീറ്റര്‍ വീതിയിലും കുന്നും മലയും ഉള്ളയിടങ്ങളില്‍ 25 മീറ്റര്‍ വീതിയിലുമാണ് സ്ഥലം ഏറ്റെടുക്കുന്നത്. എന്നാല്‍ ബഫര്‍സോണ്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം അതത് ഭൂവുടമകള്‍ക്ക് തന്നെയാണ്. അതുകൊണ്ട് നഷ്ടപരിഹാരം നല്‍കാനാകില്ലെന്നാണ് കെ റെയില്‍ അധികൃതരുടെ വാദം.

പാത കടന്നു പോകുന്ന ഇരുവശത്തും പത്ത് മീറ്റര്‍ സ്ഥലമാണ് ബഫര്‍ സോണായി നിശ്ചയിച്ചിരിക്കുന്നത്. അതില്‍ തന്നെ അഞ്ചു മീറ്ററില്‍ മാത്രമാണ് ചെറിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാവുക. ഇന്ത്യന്‍ റെയില്‍വേയുടെ ബഫര്‍ സോണ്‍ 30 മീറ്ററാണ്.

പാതയ്‌ക്ക് ഇരുവശവും മതില്‍ കെട്ടി ഉയര്‍ത്തുന്നത് പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടാക്കുന്നതിനും അതിവേഗപാതയുടെ പ്രകമ്പനം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കാനും സാധ്യതയുണ്ട്. കൂടാതെ,​ ചെറിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടി വന്നാല്‍ പോലും ഭൂമിയുടെ അടിത്തറ ബലപ്പെടുത്തേണ്ടി വരും. ഇത് ഭീമമായ ചെലവിന് കാരണമാകും. ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുന്ന തരത്തിലുള്ള തീരുമാനങ്ങളാണ് കെ റെയില്‍ അധികൃതരുടെ ഭാഗത്തു നിന്നും ഇപ്പോഴുണ്ടാകുന്നത്.

എന്നാൽ സുരക്ഷയും ഭാവി വികസനവും മുന്നില്‍ കണ്ടാണ് ബഫര്‍ സോണ്‍ നിശ്ചയിക്കുന്നത്. കെ റെയില്‍ അതിവേഗ പാതയായതിനായില്‍ ബഫര്‍ സോണ്‍ പ്രദേശത്ത് അഞ്ച് മീറ്റര്‍ വിട്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താമെന്നാണ് വാദമെങ്കിലും അതത്ര പ്രായോഗികമല്ലെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.