ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവര്‍ക്കുള്ള ധനസഹായം വ്യാജ രേഖകള്‍ ഉപയോഗിച്ച് അനര്‍ഹര്‍ കൈപ്പറ്റിയിട്ടുണ്ടോ എന്ന വിവരം അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ നിര്‍ദേശം. കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ വ്യാജ രേഖകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് കേന്ദ്രം സംശയം പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് കോടതിയുടെ നിര്‍ദേശം.
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കാനുളള സുപ്രീം കോടതി ഉത്തരവ് ദുരുപയോഗം ചെയ്യുന്നതില്‍ നേരത്തെ കോടതി തന്നെ ആശങ്ക അറിയിച്ചിരുന്നു. വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി അപേക്ഷ സമര്‍പ്പിക്കുന്നതിലാണ് കോടതി ആശങ്ക പ്രകടിപ്പിച്ചത്. വിഷയത്തില്‍ സിഎജി അന്വേഷണത്തിന് ഉത്തരവിടുമെന്നും കോടതി അറിയിച്ചിരുന്നു.
തുടര്‍ന്ന് പല സംസ്ഥാനങ്ങളിലും വ്യാജ അപേക്ഷകളുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം. കോടതിയുടെ പ്രതികരണത്തിന് പിന്നാലെയാണ് അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.