ഗബ്രിയേല്‍ മാലാഖയുടെ മംഗള വാര്‍ത്ത

ഗബ്രിയേല്‍ മാലാഖയുടെ മംഗള വാര്‍ത്ത

അനുദിന വിശുദ്ധര്‍ - മാര്‍ച്ച് 25

ദാവീദിന്റെ ഗോത്രത്തില്‍പ്പെട്ട യൊവാക്കിമിന്റെയും അന്നയുടെയും മകള്‍ മറിയത്തില്‍ നിന്നും പുത്രന്‍ തമ്പുരാന്‍ മനുഷ്യാവതാരം ചെയ്യുമെന്ന ഗബ്രിയേല്‍ മാലാഖയുടെ സന്ദേശമാണ് ഈ തിരുനാളിന്റെ അടിസ്ഥാനം. ഗബ്രിയേല്‍ ദൈവദൂതന്റെ മംഗള വാര്‍ത്തയ്ക്ക് ശേഷം രക്ഷകന്‍ മാംസമായി കന്യകയായ മറിയത്തിന്റെ ഉദരത്തില്‍ അവതരിച്ചു.

രക്ഷകനായ യേശു തന്റെ അമ്മയായ മാതാവിന്റെ ഉദരത്തില്‍ ഏകാന്തവാസമായിരുന്നപ്പോള്‍ പരിശുദ്ധ മാതാവിനോട് മാത്രം ബന്ധപ്പെട്ട ജീവിതമാണ് നയിച്ചിരുന്നത്. ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയിലുള്ള ആശ്രയത്തിന്റെ പരിപൂര്‍ണതയെന്ന് ഈ ബന്ധത്തെ വിശേഷിപ്പിക്കാം. യേശുവിന്റെ അസ്ഥിത്വത്തിന്റെ തുടക്കത്തില്‍ തന്നെ 'അവതാരം' എന്ന വാക്ക് വിശദമാക്കപ്പെട്ടിട്ടുള്ളതാണ്.

രക്ഷകന്‍ തന്റെ ജീവിതം മറ്റൊരു വ്യക്തിയുടെ ഉദരത്തില്‍ ജീവിക്കുവാന്‍ തിരഞ്ഞെടുത്തിരുന്നു. പരിശുദ്ധ മാതാവുമായിട്ടുളള നിഗൂഢ ബന്ധത്തില്‍ രക്ഷകന്‍ അവളുടെ ഉദരത്തില്‍ തന്നെ താമസിക്കുക എന്നത് സ്വര്‍ഗത്തിന്റെ പദ്ധതിയായിരുന്നു. നമ്മുടെ ദൈവം മനുഷ്യ പ്രകൃതി സ്വീകരിച്ചുവെന്നും അവന്‍ യഥാര്‍ത്ഥ മനുഷ്യനായിരുന്നുവെന്നുമുള്ള അവതാരത്തിന്റെ നിഗൂഢത നാം പരിഗണിക്കേണ്ടതാണ്.

നമുക്കുള്ളത് പോലെ തന്നെ അവനും ആത്മാവും ശരീരവുമുണ്ടായിരുന്നു. നമ്മേപോലെ തന്നെ അവനും പൂര്‍വ്വ പിതാവായ ആദത്തിന്റേയും ഹൗവ്വയുടേയും വംശാവലിയില്‍ ഉള്ളവനായിരുന്നു. പക്ഷേ ഈ വസ്തുതക്ക് സമാന്തരമായി തന്നെ അവന്റെ മനുഷ്യാത്മാവിന് ദൈവവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. പരിശുദ്ധ ത്രിത്വത്തിന്റെ ഭാഗമാകുവാന്‍ മാത്രം ശക്തമായിരുന്ന ബന്ധമെന്ന് അതിനെ വിശേഷിപ്പിക്കാം.

മനുഷ്യാത്മാവായിട്ടാണ് സൃഷ്ടിക്കപ്പെട്ടതെങ്കിലും യേശു ക്രിസ്തുവില്‍ രണ്ട് വ്യക്തിത്വമില്ലായിരുന്നു. എങ്ങനെ ഒരു മനുഷ്യാത്മാവിന് ഒരു വ്യക്തിയെ ദൈവമാക്കി രൂപപ്പെടുത്തുവാന്‍ സാധിക്കും? ഇതൊരു രഹസ്യമാണ്. പരിശുദ്ധ ത്രിത്വപരമായ ഒരു ഐക്യമാണിതിന് കാരണമെന്ന് ദൈവശാസ്ത്രം വ്യക്തമാക്കുന്നു. നമ്മുടെ രക്ഷകനും പരിശുദ്ധ അമ്മയുമായുള്ള ആഴമായ ബന്ധത്തെപ്പറ്റി ചിന്തിക്കാനുള്ള ഒരു ദിവസം കൂടിയാണിന്ന്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഫ്‌ളാന്റേഴ്‌സിലെ ഹുമ്പെര്‍ട്ട്

2. നിക്കോമേഡിയായിലെ തെയോഡുളാ

3. സ്‌കോട്ടിസഹു കന്യാസ്ത്രീയായ ഏനോക്ക്

4. ബെല്‍ജിയംകാരായ ബറോണിയൂസും ദെസിദേരിയൂസും

5. ഗ്ലസ്റ്ററിലെ യഹൂദരാല്‍ വധിക്കപ്പെട്ട ശിശുവായ ഹാരോള്‍ഡ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.







വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.