ഡെലിവറി ബോയിക്കുള്ള ലൈസന്‍സ് നടപടിക്രമത്തില്‍ യുഎഇ മാറ്റം വരുത്തി

ഡെലിവറി ബോയിക്കുള്ള ലൈസന്‍സ് നടപടിക്രമത്തില്‍ യുഎഇ മാറ്റം വരുത്തി

അബുദബി: രാജ്യത്ത് ഡെലിവറി ബോയ്‌സിന് ലൈസന്‍സ് ലഭിക്കുന്നതിനുള്ള കുറഞ്ഞ പരിശീലന സമയം 20 മണിക്കൂറായി വര്‍ധിപ്പിച്ചു. ഡെലിവറി ബൈക്കുകളുടെ അപകടം വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഇത്. ഇതോടൊപ്പം രാത്രി പരിശീലനവും നിര്‍ബന്ധമാക്കിയിട്ടുണ്ട്. നേരത്തെ 15 മണിക്കൂർ പരിശീലമുണ്ടെങ്കില്‍ ലൈസന്‍സിന് അപേക്ഷിക്കാമായിരുന്നു. ഇതാണ് 20 മണിക്കൂറാക്കി ഉയർത്തിയത്. രാത്രി രണ്ട് മണിക്കൂറെങ്കിലും പരിശീലനം നടത്തിയിരിക്കണമെന്നും അധികൃതർ അറിയിച്ചു. 

പ്രായോഗിക പരിശീലനം പൂർത്തിയാക്കുന്നവർക്കാണ് ലൈസന്‍സ് നല്‍കുക. ഡെലിവറി സ്ഥാപനത്തില്‍ നിന്ന് അറിയിപ്പ് ലഭിക്കുന്നതും ഉപഭോക്താക്കളുടെ ഓര്‍ഡര്‍ സ്വീകരിക്കുന്നതും ഭക്ഷണമെത്തിക്കുന്നതുമെല്ലാം പരിശീലനത്തില്‍ ഉള്‍പ്പെടും. അതോടൊപ്പം തന്നെ ഹെല്‍മെറ്റുകള്‍, സുരക്ഷാ ഷൂസുകള്‍, എന്നിവ ഉള്‍പ്പെടുന്ന സുരക്ഷാ ഉപകരണങ്ങള്‍ രൂപപ്പെടുത്തുന്നതും പരിഗണിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.