ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിന് ഗൂഢാലോചന നടത്തിയ കേസില്‍ മുന്‍ ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. 2020 ഫെബ്രുവരില്‍ നടന്ന ഡല്‍ഹി കലാപം സംഘടിപ്പിക്കാനായി ഗൂഢാലോചന നടത്തിയ കേസിലാണ് ഉമര്‍ ഖാലിദിനും കൂട്ടാളികള്‍ക്കുമെതിരേ പൊലീസ് യുഎപിഎ ചുമത്തി കേസെടുത്തത്.
അഡീഷനല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്ത് ആണ് ജാമ്യാപേക്ഷ പരിഗണിച്ചത്. തനിക്കെതിരായ കേസില്‍ ഒരു തെളിവും ഹാജരാക്കാന്‍ പ്രോസിക്യൂഷന് ആയിട്ടില്ലെന്നാണ് ഉമര്‍ ഖാലിദ് വാദിച്ചത്. എന്നാല്‍ ഈ വാദം കോടതി മുഖവിലയ്ക്ക് എടുത്തില്ല.
വര്‍ഗീയ കലാപം മുന്‍കൂട്ടി ആസൂത്രണം ചെയ്യല്‍, കലാപത്തിന് പ്രേരിപ്പിക്കല്‍, മതപരമായ ശത്രുത വളര്‍ത്തല്‍, പ്രകോപനപരമായ പ്രസംഗങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഐപിസി വകുപ്പുകള്‍ ആണ് ഉമര്‍ ഖാലിദിനെതിരെയുള്ളത്. 2020 സെപ്തംബര്‍ 14 ന് അറസ്റ്റിലായ ഉമര്‍ ഖാലിദ് ഇപ്പോള്‍ തിഹാര്‍ ജയിലില്‍ തടവിലാണ്.
ഉമര്‍ ഖാലിദിനെ കൂടാതെ ആക്ടിവിസ്റ്റ് ഖാലിദ് സൈഫി, ജെഎന്‍യു വിദ്യാര്‍ഥികളായ നടാഷ നര്‍വാള്‍, ദേവാംഗന കലിത, ജാമിയ കോഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങളായ സഫൂറ സര്‍ഗാര്‍, മുന്‍ എഎപി കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്‍ തുടങ്ങിയവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.