കൊച്ചി: പത്തു രൂപയ്ക്ക് ഉച്ചഭക്ഷണം നല്‍കുന്ന 'സമൃദ്ധി' ജനകീയ ഹോട്ടല്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കും . ജനകീയ ഹോട്ടലിന്റെ യൂണിറ്റുകള്‍ നാലു വര്‍ഷത്തിനുള്ളില്‍ ഏഴു സോണുകളിലും തുടങ്ങും. കൊച്ചി കോര്‍പ്പറേഷന്‍ അവതരിപ്പിച്ച ബജറ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സമൃദ്ധി @ ഫോര്‍ട്ടുകൊച്ചി മൂന്നു മാസത്തിനുള്ളില്‍ ആരംഭിക്കും. നഗരത്തിലെ വിവിധ ഇടങ്ങളില്‍ സമൃദ്ധി @ കൊച്ചി സാറ്റലൈറ്റ് യൂണിറ്റുകള്‍ തുടങ്ങും. വീടുകളിലേക്കും ഫ്ലാറ്റുകളിൽലേക്കും സമൃദ്ധി ഭക്ഷണം എത്തിക്കാന്‍ ഫുഡ് ഓണ്‍ ഡെലിവറി സംവിധാനം ഏര്‍പ്പെടുത്തും.
കല്യാണങ്ങള്‍, മറ്റ് ആഘോഷങ്ങള്‍ എന്നിവയ്ക്ക് ഭക്ഷണം ലഭ്യമാക്കുന്ന സമൃദ്ധി കേറ്ററിങ് യൂണിറ്റ് എന്നിവ തുടങ്ങുമെന്നും ബജറ്റില്‍ പറയുന്നു. വിശപ്പുരഹിത കൊച്ചി പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സമൃദ്ധി ഭക്ഷണശാല ഏറെ ശ്രദ്ധേയമായിരുന്നു.
അതേസമയം കൊച്ചി കോര്‍പറേഷന്‍ ബജറ്റില്‍ ഇത്തവണ കൊതുകിനെ തുരത്താന്‍ 12 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കൊതുകു നിര്‍മാര്‍ജനം മുതല്‍ മുതല്‍ ഷീ ലോഡ്ജ് വരെ 200 ഓളം പദ്ധതികളാണ് ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.