ഇന്ധന വില ഇന്നും കൂട്ടി; അഞ്ചു ദിവസത്തിനിടെ മൂന്ന് രൂപയിലധികം വര്‍ധനവ്

ഇന്ധന വില ഇന്നും കൂട്ടി; അഞ്ചു ദിവസത്തിനിടെ മൂന്ന് രൂപയിലധികം വര്‍ധനവ്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില വര്‍ധനവ് കടിഞ്ഞാണില്ലാതെ തുടരുന്നു. തുടര്‍ച്ചയായ അഞ്ചാം ദിവസവും വില വര്‍ധിപ്പിച്ചു. ഇന്ന് ഡീസലിന് 81 പൈസയും പെട്രോളിന് 84 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപയിലധികമാണ് വര്‍ധിച്ചത്.

കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 107 രൂപ 65 പൈസയും ഡീസലിന് 94 രൂപ 72 പൈസയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം ഒരുലിറ്റര്‍ പെട്രോളിന് 87 പൈസയും, ഡീസലിന് 84 പൈസയും കൂട്ടിയിരുന്നു. വരും ദിവസങ്ങളിലും വില വര്‍ധിക്കുമെന്നാണ് സൂചന. റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചു കയറുകയാണ്.

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് മൂലം നവംബര്‍ മുതല്‍ എണ്ണവില കൂട്ടിയിരുന്നില്ല. 2021 നവംബറില്‍ ദീപാവലിയോട് അനുബന്ധിച്ചായിരുന്നു രാജ്യത്ത് അവസാനമായി ഇന്ധന വിലയില്‍ വര്‍ധനവ് വരുത്തിയത്. തെരഞ്ഞെടുപ്പിന് ശേഷം ഗാര്‍ഹിക സിലിണ്ടര്‍ വിലയും വര്‍ധിപ്പിച്ചിരുന്നു. ഇന്ധന വില വര്‍ധിക്കുന്നത് എല്ലാ മേഖലകളിലും വിലക്കയറ്റത്തിന് കാരണമാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.