കോവിഡില്‍ പിഴയായി സംസ്ഥാന സര്‍ക്കാര്‍ നേടിയത് 400 കോടി രൂപ; നടപടി നേരിട്ടത് 66 ലക്ഷം പേര്‍

കോവിഡില്‍ പിഴയായി സംസ്ഥാന സര്‍ക്കാര്‍ നേടിയത് 400 കോടി രൂപ; നടപടി നേരിട്ടത് 66 ലക്ഷം പേര്‍

തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്ത ആളുകളില്‍ നിന്ന് രണ്ടു വര്‍ഷത്തിനിടെ പിഴയായി സംസ്ഥാനത്തിന് ലഭിച്ചത് 400 കോടി രൂപ. കോവിഡിനെതിരെ പോരാടാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച 2020 മാര്‍ച്ച് മുതല്‍ ഈ മാര്‍ച്ച് 19 വരെയുള്ള കണക്കാണിത്. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇത്രയധികം പിഴത്തുക ലഭിച്ചിട്ടില്ലെന്ന് കണക്കുകള്‍ അടിവരയിടുന്നു.

കോവിഡ് നടപടി നേരിട്ടത് 66 ലക്ഷത്തോളം പേരാണ്. മാസ്‌ക് ധരിക്കാത്തതിന് മാത്രം 213 കോടിയിലേറെ രൂപ പിഴയായി ഖജനാവിലെത്തി. മാസ്‌ക് ധരിക്കാത്തതിന് 42,73,735 പേരാണ് പിഴ ഒടുക്കിയത്. നിയന്ത്രണലംഘനത്തിന് 500 മുതല്‍ 2000 വരെയായിരുന്നു പിഴ. ക്വാറന്റൈന്‍ ലംഘനത്തിന് 14,981 ഉം നിയമലംഘനങ്ങള്‍ക്ക് 12,27,065 ഉം കേസ് രജിസ്റ്റര്‍ ചെയ്ത് 5,46,579 പേരെ അറസ്റ്റ് ചെയ്തു.

5,36,911 വാഹനങ്ങള്‍ പിടിച്ചെടുത്തു. നിയന്ത്രണങ്ങളുടെ ആദ്യഘട്ടത്തില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ 100 രൂപയായിരുന്നു പിഴ. പിന്നീട്, 500 രൂപയായി വര്‍ധിപ്പിക്കുകയായിരുന്നു. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി മാസ്‌ക് ഉപയോഗിക്കാത്തതിന് പിഴ ഈടാക്കരുതെന്ന കേന്ദ്ര നിര്‍ദേശം വന്നത് ജനത്തിന് ആശ്വാസമായിട്ടുണ്ട്. അനാവശ്യമായി പോലും പോലീസ് പിഴ ഈടാക്കുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.