സൗദി അറേബ്യയ്ക്ക് നേരെ ഹൂതി വിമതരുടെ ആക്രമണശ്രമം

സൗദി അറേബ്യയ്ക്ക് നേരെ ഹൂതി വിമതരുടെ ആക്രമണശ്രമം

റിയാദ്: സൗദി അറേബ്യയ്ക്ക് നേരെയുണ്ടായ ഹൂതികളുടെ ആക്രമണശ്രമം അറബ് സഖ്യസേന തകർത്തു. സ്ഫോടക വസ്തുക്കള്‍ നിറച്ച ഒമ്പത് ഡ്രോണുകളാണ് ഹൂതികള്‍ രാജ്യത്തിനെതിരെ പ്രയോഗിച്ചത്. ശക്തമായ ആക്രമണങ്ങള്‍ നടത്താനുളള ഹൂതികളുടെ ശ്രമം വിഫലമാക്കിയതായി സഖ്യസേന അറിയിച്ചു. ദക്ഷിണ സൗദിയിലും മധ്യസൗദിയിലും കിഴക്കന്‍ സൗദിയിലുമാണ് വ്യവസായ കേന്ദ്രങ്ങളും സിവിലിയന്‍ മേഖലകളും കേന്ദ്രീകരിച്ച് ആക്രമണമുണ്ടായത്.

വെള്ളിയാഴ്ച പുലർച്ചെ ഹൂതികള്‍ തൊടുത്തുവിട്ട 9 ഡ്രോണുകളും സഖ്യസേന വെടിവച്ചിട്ടു. യെമനില്‍ സമാധാനാന്തരീക്ഷമുണ്ടാകുന്നതിനുളള ചർച്ചകള്‍ പരാജയപ്പെടുത്തുകയാണ് ഹൂതികളുടെ ലക്ഷ്യമെന്നും, ചർച്ചകള്‍ തുടരുമെന്നും സഖ്യസേന അറിയിച്ചു. ഹൂതി ആക്രമണത്തില്‍ ജിദ്ദയിലെ അരാംകോയുടെ പെട്രോളിയം വിതരണകേന്ദ്രത്തിനടുത്ത് തീപിടുത്തമുണ്ടായതായി സഖ്യസേന വക്താവ് അറിയിച്ചു. പൊതുജീവിതത്തിന് നാശനഷ്ടമുണ്ടാകുകയോ അപകടമുണ്ടാവുകയോ ചെയ്തിട്ടില്ലെന്നും ബ്രിഗേഡിയർ ജനറല്‍ തുർക്കി അല്‍ മാലിക്കി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.