യുപിയില്‍ സൗജന്യ റേഷന്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടി; തീരുമാനം രണ്ടാം യോഗി സര്‍ക്കാരിന്റെ ആദ്യ ക്യാബിനറ്റ് യോഗത്തില്‍

യുപിയില്‍ സൗജന്യ റേഷന്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടി; തീരുമാനം രണ്ടാം യോഗി സര്‍ക്കാരിന്റെ ആദ്യ ക്യാബിനറ്റ് യോഗത്തില്‍

ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ സൗജന്യ റേഷന്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. രണ്ടാം യോഗി സര്‍ക്കാരിന്റെ ആദ്യ ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനം. ജനസംഖ്യയില്‍ ഇന്ത്യയില്‍ ഏറ്റവും വലിയ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. അക്രമങ്ങളും, സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും വലിയ വെല്ലുവിളിയായി നിലനിന്നിരുന്ന സംസ്ഥാനത്ത് ക്രമസമാധാനം പുനസ്ഥാപിച്ചു എന്നാണ് ബിജെപി തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടിയത്.

ഹാത്രസ്, ഉന്നാവ്, ലഖിംപൂര്‍ഖേരി ഉള്‍പ്പടെ വിവിധ സംഭവങ്ങള്‍ കഴിഞ്ഞ ഭരണകാലത്ത് യോഗിക്ക് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ഏത് വലിയ നേതാവിനും അടിപതറാന്‍ ഇടയുള്ള സ്ഥലത്തുനിന്നാണ് യോഗി ആദിത്യനാഥ് രണ്ടാം തവണയും ഭരണത്തില്‍ ഏറിയത്.

കൂടാതെ ഇന്ത്യയില്‍ പട്ടിണിയില്‍ ഏറ്റവും മുന്നിലുള്ള സംസ്ഥാനവും യുപി തന്നെയാണ്. തൊഴിലില്ലായ്മയും ഉയരുകയാണ്. ജനങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നത് തന്നെയാവും രണ്ടാം ഭരണത്തിലും യോഗിക്ക് മുന്നിലെ പ്രധാന വെല്ലുവിളി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.