'എട്ടുവര്‍ഷം ഭരിച്ചിട്ട് എത്ര കാഷ്മീരി പണ്ഡിറ്റുകളെ തിരികെയെത്തിക്കാന്‍ മോഡിക്കായി'? ബിജെപിയെ കടന്നാക്രമിച്ച് കെജ്‌രിവാള്‍

'എട്ടുവര്‍ഷം ഭരിച്ചിട്ട് എത്ര കാഷ്മീരി പണ്ഡിറ്റുകളെ തിരികെയെത്തിക്കാന്‍ മോഡിക്കായി'? ബിജെപിയെ കടന്നാക്രമിച്ച് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഇസ്ലാമിക തീവ്രവാദികള്‍ കൂട്ടക്കൊല നടത്തിയ കാഷ്മീരി പണ്ഡിറ്റുകളുടെ കഥ പറയുന്ന 'കാഷ്മീര്‍ ഫയല്‍സ്' സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ തുടരുന്നു. കാഷ്മീരി പണ്ഡിറ്റുകളുടെ പേരില്‍ ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് രംഗത്തെത്തിയത്.

കേന്ദ്രത്തില്‍ ബിജെപി ഭരിക്കുന്ന കഴിഞ്ഞ എട്ടു വര്‍ഷമായി ഭരണം നടത്തുന്നുണ്ട്. ഇത്ര നാളുകള്‍ക്കിടയില്‍ എത്ര പണ്ഡിറ്റുകളെ തിരികെ കാഷ്മീരിലെത്തിക്കാന്‍ മോഡി സര്‍ക്കാരിനായെന്ന് അദേഹം ചോദിച്ചു. സിനിമയില്‍ നിന്ന് ലഭിക്കുന്ന വരുമാനം കാഷ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസത്തിന് ഉപയോഗിക്കണം. എല്ലാവര്‍ക്കും കാണുന്നതിനായി ചിത്രം യുട്യൂബില്‍ അപ്‌ലോഡ് ചെയ്യണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.

വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത 'ദ കാഷ്മീര്‍ ഫയല്‍സി'ന്റെ ജിഎസ്ടി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഒഴിവാക്കിയിരുന്നു. ഇസ്ലാമിക തീവ്രവാദികളാല്‍ കൊല്ലപ്പെട്ട പണ്ഡിറ്റുകളുടെ കഥ പറയുന്ന ചിത്രം ഇതിനകം 200 കോടി രൂപയിലധികം കളക്ഷന്‍ നേടിയിട്ടുണ്ട്. ചിത്രത്തിന് കേരളത്തിലടക്കം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.