ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കോവിഡ് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കിയേക്കും

ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കോവിഡ് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കിയേക്കും

മുംബൈ: രാജ്യത്തു നിന്നും പുറത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കോവിഡ് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സ്വകാര്യ വാക്സിനേഷന്‍ സെന്ററുകളില്‍ നിന്ന് വാക്സിനെടുക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിനെ സംബന്ധിച്ചും ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. അന്തിമ തീരുമാനം അടുത്തയാഴ്ച്ച ഉണ്ടായേക്കും.

കോവിഡ് വാക്സിനേഷനവുമായി ബന്ധപ്പെട്ട പല രാജ്യങ്ങളുടേയും മാനദണ്ഡങ്ങള്‍ വ്യത്യസ്തമാണ്. പലയിടത്തും ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാണ്. ഈ സാഹചര്യം പരിഗണിച്ചാണ് അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് കരുതല്‍ ഡോസ് നല്‍കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.

വിദ്യാഭ്യാസം, തൊഴില്‍, കായികം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് പോകുന്നവര്‍ക്കും വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഇന്ത്യ വിടുന്നവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. വിദഗ്ധ സമിതിയുടെ കൂടെ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാകും അന്തിമ തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.