ന്യൂഡല്‍ഹി: പാര്‍ട്ടിയെ ഒത്തൊരുമയോടെ നയിക്കാന്‍ ഗാന്ധി കുടുംബത്തിന് മാത്രമേ സാധിക്കുകയുള്ളുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ അദേഹം മനസു തുറന്നത്. ഗുലാം നബി ആസാദ് ഉള്‍പ്പെടെയുള്ള ജി 23 കൂട്ടായ്മയിലെ അംഗം കൂടിയാണ് അയ്യര്‍.
ഗാന്ധി കുടുംബമില്ലെങ്കില്‍ കോണ്‍ഗ്രസില്ല. ഗാന്ധി കുടുംബമാണ് കോണ്‍ഗ്രസിനെ തകര്‍ക്കുന്നതെന്ന ആരോപണം തീര്‍ത്തും ബുദ്ധി ശൂന്യമാണ്. കോണ്‍ഗ്രസിനെ ഒന്നിപ്പിച്ച് നിര്‍ത്തുന്നത് ഗാന്ധി കുടുംബമാണ്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന് പറയുമ്പോള്‍ മോഡിയും കൂട്ടരും ലക്ഷ്യമിടുന്നത് ഗാന്ധി മുക്ത കോണ്‍ഗ്രസാണ്.
ഗാന്ധി കുടുംബമില്ലെങ്കില്‍ കോണ്‍ഗ്രസ് തമ്മിലടിച്ച് തകരുമെന്ന് അവര്‍ക്കറിയാമെന്ന് അയ്യര്‍ പറയുന്നു. പാര്‍ട്ടിയില്‍ യാതൊരു സ്ഥാനമാനവും ഇല്ലാതിരുന്നിട്ടും രാഹുല്‍ തീരുമാനങ്ങള്‍ എടുക്കുന്നതിനെയും മണിശങ്കര്‍ അയ്യര്‍ ന്യായീകരിച്ചു.
കോണ്‍ഗ്രസിനുള്ളില്‍ ഭരണ ഘടനാതീതമായ അധികാരം പ്രയോഗിക്കാന്‍ രാഹുലിന് സാധിക്കുന്നുവെങ്കില്‍ അത് കോണ്‍ഗ്രസ് അദ്ദേഹത്തെ നേതാവായി അംഗീകരിക്കുന്നത് കൊണ്ടാണ്. പഞ്ചാബില്‍ അധികാരത്തിലേറിയ ആംആദ്മി പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടിയാകാന്‍ സാധിക്കില്ലെന്നും അയ്യര്‍ നിരീക്ഷിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.