കെ റെയില്‍; അലൈന്‍മെന്റിൽ ആശങ്കയറിയിച്ച് ഇന്‍ഫോ പാര്‍ക്ക്

കെ റെയില്‍; അലൈന്‍മെന്റിൽ ആശങ്കയറിയിച്ച് ഇന്‍ഫോ പാര്‍ക്ക്

കൊച്ചി: കെ-റെയിലിന്റെ എറണാകുളത്തെ സ്‌റ്റേഷന്‍ അലൈന്‍മെന്റില്‍ ആശങ്കയറിയിച്ച് ഇന്‍ഫോ പാര്‍ക്ക്. കമ്പനികള്‍ക്ക് നല്‍കാന്‍വെച്ചിരുന്ന ഭൂമിയില്‍ സ്‌റ്റേഷന്‍ വരുന്നതിലാണ് ഇന്‍ഫോ പാര്‍ക്കിന് ആശങ്ക.

ഐടി കമ്പനികള്‍ക്ക് ഓഫര്‍ ചെയ്തിരിക്കുന്ന ഭൂമിയാണ് അലൈന്‍മെന്റില്‍ ഉള്‍പ്പെടുന്നത്. ഈ ഭൂമി ഏറ്റെടുക്കുന്നതില്‍ തടസമല്ല ആശങ്കയാണ് തങ്ങള്‍ക്കുള്ളതെന്നാണ് ഇന്‍ഫോ പാര്‍ക്ക് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ ഉറപ്പാക്കണമെന്ന് സിയാലും കെ റെയിലിനെ അറിയിച്ചു.

എന്നാല്‍ ഇതിന് പകരം മറ്റൊരു ഭൂമി നല്‍കാമെന്നാണ് കെ റെയില്‍ അധികൃതര്‍ ഇന്‍ഫോ പാര്‍ക്കിന് നല്‍കിയിരിക്കുന്ന ഉറപ്പ്. വിശദമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന ഉറപ്പും കെ-റെയില്‍ അധികൃതര്‍ നല്‍കുന്നുണ്ട്.

നെടുമ്പാശേരി സിയാല്‍ വിമാനത്താവളത്തിന് സമീപമുള്ള കെ റെയിലിന്റെ സ്റ്റേഷന്‍ എത്രത്തോളം പ്രായോഗികമാകും എന്നുള്ള ആശങ്ക സിയാലിന്റെ അധികൃതരും കെ റെയിലിനെ അറിയിച്ചിട്ടുണ്ട്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അനുമതി ലഭിച്ച ശേഷം മാത്രമേ ഇതിനുള്ള സാധ്യതയുള്ളുവെന്നും സിയാല്‍ ചൂണ്ടിക്കാട്ടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.