സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ച രാജ്യത്തെ ആദ്യ റോഡ് സൂറത്തില്‍; മഴയത്തും വെയിലത്തും തകരുകയില്ല!

സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ച രാജ്യത്തെ ആദ്യ റോഡ് സൂറത്തില്‍; മഴയത്തും വെയിലത്തും തകരുകയില്ല!

സൂറത്ത്: സംസ്‌കരിച്ച സ്റ്റീല്‍ ഉപയോഗിച്ച് ഇന്ത്യയില്‍ ആദ്യമായി റോഡ് നിര്‍മ്മാണം പൂര്‍ത്തിയായി. ഗുജറാത്തിലാണ് പുതു പരീക്ഷണത്തിലൂടെ റോഡ് നിര്‍മിച്ചത്. സൂറത്തിലെ ഹസീറ വ്യവസായ മേഖലയിലാണ് ആറുവരി പാതയായി ഒരു കിലോമീറ്റര്‍ നീളത്തിലാണ് പണി പൂര്‍ത്തിയായത്.

നൂറ് ശതമാനം സംസ്‌കരിച്ച സ്റ്റീല്‍ സ്ലാഗ് ഉപയോഗിച്ചാണ് റോഡ് നിര്‍മ്മിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്റ്റീല്‍ സംസ്‌കരിച്ച് രൂപമാറ്റം വരുത്തിയാണ് നിര്‍മ്മാണം നടത്തിയത്. രാജ്യത്തെ ഉരുക്കു നിര്‍മ്മാണശാലകളില്‍ പ്രതിവര്‍ഷം 19 ദശലക്ഷം ടണ്‍ സ്റ്റീല്‍ പാഴാകുന്നതായാണ് കണക്കുകള്‍.

പാഴാക്കപ്പെടുന്ന വിഭവം ഉപയോഗിക്കുന്നതിന് ഒപ്പം ഈടു നില്‍ക്കുന്ന റോഡുകള്‍ നിര്‍മിക്കുക എന്നതാണ് ലക്ഷ്യം. ഈ റോഡിലൂടെ പ്രതിദിനം 1,000ലധികം ട്രക്കുകള്‍, 18 മുതല്‍ 30 വരെ ടണ്‍ കണക്കിന് ഭാരത്തോടെയാണ് കടന്നുപോകുന്നത്.

പക്ഷേ റോഡ് അതേപടി തുടരുന്നുവെന്ന് സിആര്‍ആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് സതീഷ് പാണ്ഡെ പറഞ്ഞു. സ്റ്റീല്‍ മാലിന്യം ഉപയോഗിച്ചുള്ള റോഡ് നിര്‍മാണത്തിലൂടെ നിര്‍മാണ ചെലവ് 30 ശതമാനം കുറയുമെന്നും അദേഹം പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.