ബിര്‍ഭൂം കൂട്ടക്കൊല: ടിഎംസി നേതാവിനെ ചോദ്യം ചെയ്തു; അന്വേഷണം ബിജെപി നിര്‍ദേശ പ്രകാരമെങ്കില്‍ പ്രതിഷേധിക്കുമെന്ന് മമത

ബിര്‍ഭൂം കൂട്ടക്കൊല: ടിഎംസി നേതാവിനെ ചോദ്യം ചെയ്തു; അന്വേഷണം ബിജെപി നിര്‍ദേശ പ്രകാരമെങ്കില്‍ പ്രതിഷേധിക്കുമെന്ന് മമത

ന്യുഡല്‍ഹി: ബിര്‍ഭൂം കൂട്ടക്കൊല കേസില്‍ അഗ്‌നിശമന ഉദ്യോഗസ്ഥരെയും പൊലീസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാനൊരുങ്ങി സിബിഐ. കേസില്‍ പ്രതിയായ ടിഎംസി ബ്ലോക്ക് പ്രസിഡന്റിനെ സിബിഐ ചോദ്യം ചെയ്തു. ബിജെപിയുടെ നിര്‍ദേശം അനുസരിച്ചാണ് അന്വേഷണം പോകുന്നതെങ്കില്‍ പ്രതിഷേധത്തിന് ഇറങ്ങുമെന്ന് മമത ബാനര്‍ജി പറഞ്ഞു.

രാംപൂര്‍ഹാട്ടിലെ സംഘര്‍ഷ സ്ഥലത്ത് ഇന്ന് പരിശോധന നടത്തിയ സിബിഐ സംഘം തീവെക്കപ്പെട്ട വീടുകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചു. അക്രമികള്‍ ഉപയോഗിച്ച ആയുധങ്ങളുടെ ചില ഭാഗങ്ങളും സ്ഥലത്ത് നിന്ന് കിട്ടിയിട്ടുണ്ട്. സംഘര്‍ഷത്തില്‍ പരിക്കേറ്റവരുടെ മൊഴി എടുക്കുന്നതിനൊപ്പം രാംപൂര്‍ഹാട്ടിലെ അഗ്‌നിശമനസേന, പൊലീസ് ഉദ്യോസ്ഥരെയും ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര അന്വേഷണ ഏജന്‍സി.

സംഭവ ദിവസം രാത്രിയില്‍ രക്ഷാ പ്രവര്‍ത്തിനെത്തിയ അഗ്‌നിശമന സേനക്ക് തീ അണക്കാനായെങ്കിനും ചൂട് കാരണം രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാനായിരുന്നിരുന്നില്ല. പിന്നീട് പുലര്‍ച്ചെ വീണ്ടും എത്തിയാണ് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്. രാത്രിയില്‍ മൂന്ന് മൃതദേഹങ്ങളും രാവിലെ എട്ട് മൃതദേഹങ്ങളം കിട്ടിയെന്ന ഉദ്യോഗസ്ഥരില്‍ ഒരാള്‍ സംഭവ ദിവസം മൊഴി നല്‍കിയിരുന്നു. ഇത് പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടുവെന്ന പ്രചരണത്തിന് കാരണമായി. ഇതിലടക്കം വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.