ആലപ്പുഴ: കെ റെയിൽ പദ്ധതി കടന്ന് പോകുന്ന ചെങ്ങന്നൂരില്‍ സന്ദര്‍ശനം നടത്തിയ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മുന്നില്‍ പരാതിയുമായി പൊട്ടിക്കരഞ്ഞ് വൃദ്ധമാതാവ്. 92 വയസുകാരി ഏലിയാമ്മ വര്‍ഗീസാണ് കെ റെയില്‍ സംബന്ധിച്ച ആശങ്ക പങ്കുവയ്ക്കുന്നതിനിടെ രമേശ് ചെന്നിത്തലയ്ക്ക മുന്നില്‍ പൊട്ടിക്കരഞ്ഞത്.
'ഞങ്ങള്‍ക്ക് കെടപ്പാടമില്ലാതെ ആയിപ്പോയി, എന്റെയീ കുഞ്ഞുങ്ങള്‍ എവിടേയ്ക്ക് പോകും സാറേയെന്നും ഞാനെങ്ങനെ സമാധാനത്തോടെ ഈ ലോകം വിട്ടുപോകുമെന്നും പൊട്ടിക്കരച്ചിലോടെയല്ലാതെ രമേശ് ചെന്നിത്തലയോട് പറയാന്‍ ഏലിയാമ്മയ്ക്ക് സാധിച്ചില്ല.
ഇപ്പോള്‍ ജനത്തെ കാണുമ്പോള്‍ ഭയമാണ്, ഉറക്കമില്ലെന്നും ഈ വൃദ്ധ മാതാവ് ആശങ്ക പങ്കുവച്ചതോടെ സമാധാനിപ്പിക്കാന്‍ കണ്ടുനിന്നവരും ബുദ്ധിമുട്ടി. കെ റെയില്‍ വരില്ലെന്ന് ദൈവത്തെ സാക്ഷിയാക്കി സമാധാനിപ്പിച്ച് രമേശ് ചെന്നിത്തല ഇവിടെ നിന്ന് മടങ്ങിയത്. കെ റെയിലില്‍ സര്‍ക്കാരിന് യു ടേണ്‍ എടുക്കേണ്ടി വരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
അതികഠിനമായ മാനസിക സംഘര്‍ഷത്തിലൂടെയാണ് നിര്‍ദ്ദിഷ്ട കെ റെയില്‍ പാതയിലെ സാധാരണക്കാരായ മനുഷ്യരെല്ലാം ഇന്ന് കടന്നുപോകുന്നത്. പദ്ധതിക്കായി കുടിയൊഴിക്കപ്പെടുമെന്ന ആധിയില്‍ ഉറക്കം പോലും നഷ്ടപ്പെട്ട് അവസ്ഥയാണ് ജനങ്ങളുടേത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.