ദുബായ്: ദുബായ് എക്സ്പോ 2020 സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഇന്ത്യൻ പവലിയനിലെ തമിഴ്നാട് വാരത്തിന്‍റെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. വിവിധ മേഖലകളില്‍ നിക്ഷേപകരെ സംസ്ഥാനത്തേക്ക് എം കെ സ്റ്റാലിന്‍ ക്ഷണിച്ചു.
നിക്ഷേപ സൗഹൃദ സാഹചര്യങ്ങളൊരുക്കും. കൃഷി, ഭക്ഷ്യസംസ്കരണം, ടെക്സ്റ്റൈൽസ് മേഖലകളിലടക്കം നിക്ഷേപ സാധ്യതകള്‍ സംസ്ഥാനത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്ത തമിഴ്നാട് വാരത്തിന്‍റെ ഭാഗമായി ഇന്ത്യന്‍ പവലിയനില്‍ തമിഴ് -പരമ്പരാഗത കലാപരിപാടികള്‍ നടന്നു.
സ്റ്റാലിനോടും തമിഴ്നാടിനോടുമുളള ആദരസൂചകമായി ബുർജ് ഖലീഫയില്‍ തമിഴ് സാംസ്കാരമുയർത്തിയുളള പ്രദർശനവും നടന്നു. വാരത്തിന്‍റെ ഉദ്ഘാടനചടങ്ങില്‍ യുഎഇ സഹിഷ്ണതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, തമിഴ്നാട് വ്യവസായ മന്ത്രി തങ്കം തേനരശ്, കോൺസുൽ ജനറൽ അമൻപുരി, അബുദാബി ചേംബർ ഓഫ് കൊമേഴ്സ് വൈസ് ചെയർമാൻ എം എ യൂസഫലി തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.