നേരം വെളുത്തപ്പോള്‍ റോഡുകളില്‍ 'എല്‍' അടയാളം; പരിഭ്രാന്തരായി നാട്ടുകാര്‍, ഫോണ്‍ വിളിയില്‍ മടുത്ത് പൊലീസ്

നേരം വെളുത്തപ്പോള്‍ റോഡുകളില്‍ 'എല്‍' അടയാളം; പരിഭ്രാന്തരായി നാട്ടുകാര്‍, ഫോണ്‍ വിളിയില്‍ മടുത്ത് പൊലീസ്

തൃശൂര്‍: റോഡുകളില്‍ 'എല്‍' അടയാളം രേഖപ്പെടുത്തിയത് നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി. തൃശൂരിലാണ് സംഭവം. കെ റെയില്‍ ഭൂമിയേറ്റെടുക്കലിനുള്ള അടയാളമെന്നാണ് ജനങ്ങള്‍ കരുതിയത്. പിന്നാലെ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരോട് പ്രദേശവാസികള്‍ വിവരം തിരക്കി. എന്നാല്‍ അവരും കൈമലര്‍ത്തിയതോടെ ആശങ്കയേറി. അതോടെ പൊലീസ് സ്റ്റേഷനുകളിലേക്ക് ഫോണ്‍ വിളിയുടെ ബഹളമായി.

ഭൂമി റീസര്‍വേയുടെ ഭാഗമായുള്ള മാര്‍ക്കിംഗ് ആണിതെന്നാണ് അധികൃതര്‍ പറയുന്നത്. ഇപ്പോള്‍ ഡ്രോണ്‍ ഉപയോഗിച്ചാണ് സര്‍വേ നടത്തുന്നത്. ഡ്രോണിലൂടെ മേഖല അടയാളപ്പെടുത്താനായി മാര്‍ക്ക് ചെയ്തതാണ് കുമ്മായത്തില്‍ വരച്ച 'എല്‍' രൂപം.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ജില്ലയിലെ പല റോഡുകളിലും 'എല്‍' അടയാളം രേഖപ്പെടുത്തിയത്. വീടുകള്‍ക്ക് മുമ്പിലെ റോഡില്‍ 'എല്‍' അടയാളം കണ്ടതോടെ ഉടമസ്ഥര്‍ റോഡുകളിലേക്കിറങ്ങി സംഘടിച്ചിരുന്നു. കെ റെയില്‍ കല്ലിടലിനായി നടപടികള്‍ വ്യാപകമായി തുടരുന്ന പശ്ചാത്തലത്തിലാണ് ജനങ്ങള്‍ ആശങ്കപ്പെട്ടത്.

ഒരു സൂചന പോലും നല്‍കാതെ രാത്രിയിലായിരുന്നു റോഡുകളില്‍ എല്‍ അടയാളം രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ സില്‍വര്‍ലൈന്‍ കല്ലിടല്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് അടയാളങ്ങള്‍ ജനങ്ങളെ ഞെട്ടിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.