ദുബായിലെ സൗജന്യ പാര്‍ക്കിങ് ഇനി മുതല്‍ ഞായറാഴ്ച

ദുബായിലെ സൗജന്യ പാര്‍ക്കിങ് ഇനി മുതല്‍ ഞായറാഴ്ച

ദുബായ്: എമിറേറ്റിലെ സൗജന്യ പാര്‍ക്കിങ് വെള്ളിയാഴ്ചയില്‍ നിന്നും ഞായറാഴ്ചയിലേക്ക് മാറ്റി. ദുബായ് കീരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയർമാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുതിയ മാറ്റം അറിയിച്ചത്.

രാവിലെ 8 മുതല്‍ രാത്രി 10 വരെ പതിനാലു മണിക്കൂറാണ് ദുബായിലെ പാര്‍ക്കിങ് ഫീസ് ഈടാക്കുന്നത്. ഇനി മുതല്‍ ഞായറാഴ്ചയും പൊതു അവധി ദിനങ്ങളിലും പാര്‍ക്കിങ് സൗജന്യമായിരിക്കും. മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് ഇത് ബാധകമല്ല.


വാരാന്ത്യ അവധി ശനി, ഞായർ ദിവസങ്ങളിലേക്ക് മാറ്റിയതിന് പിന്നാലെയാണ് ഇപ്പോള്‍ സൗജന്യ പാര്‍ക്കിങ് ഞായറാഴ്ചയിലേക്ക് മാറ്റിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.